മര്‍കസ് നോളജ് സിറ്റി പദ്ധതി ഉദ്ഘാടനം ഒക്ടോബര്‍ അവസാനം

Web Desk
2 Min Read

കോഴിക്കോട്: മര്‍ക്കസ് നോളജ് സിറ്റി പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബര്‍ അവസാനം നടക്കും. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, കാര്‍ഷികം, താമസം തുടങ്ങിയ മേഖലകളില്‍ നിരവധി പദ്ധതികളാണ് മര്‍കസ് നോളജ് സിറ്റിയില്‍ സംവിധാനിച്ചിരിക്കുന്നത്.

city exchange

മെഡിക്കല്‍ കോളേജ്, ലോ കോളേജ്, ബിസിനസ് സ്‌കൂള്‍, റിസര്‍ച്ച് സെന്റര്‍, ലൈബ്രറി, ഫോകലോര്‍ സ്റ്റഡി സെന്റര്‍, മീഡിയ ആന്‍ഡ് പബ്ലിഷിങ് ഹൗസ്, ജൈവ കേന്ദ്രം, കള്‍ച്ചറല്‍ സെന്റര്‍, ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ സെന്റര്‍, അഡ്വാന്‍സ്ഡ് സ്റ്റഡി സെന്റര്‍, സ്‌പെഷ്യല്‍ നീഡ് സ്‌കൂള്‍, ടെക്‌നോളജി ഡെവലപ്‌മെന്റ് സെന്റര്‍, ഹോസ്പിറ്റല്‍, ബിസിനസ് സെന്റര്‍, വെല്‍നസ് സെന്റര്‍, ലൈഫ് സ്‌കില്‍ സെന്റര്‍, അപാര്‍ട്ട്‌മെന്റുകള്‍, സ്റ്റാര്‍ ഹോട്ടല്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നീ പദ്ധതികളാണ് ആദ്യ ഘട്ടത്തില്‍ ആരംഭിച്ചിരിക്കുന്നത്. 125 ഏക്കറില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍ ആണ്.

വിവിധ ദേശീയ, അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന വിവിധ പരിപാടികളാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ളത്. പരിപാടികളുടെ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ കാരന്തൂര്‍ മര്‍കസില്‍ നടന്ന പ്രത്യേക പരിപാടിയില്‍ ജനറല്‍ കമ്മറ്റി ചെയര്‍മാനായി സയ്യിദ് മുഹമ്മദ് തുറാബ് സഖാഫിയെയും കണ്‍വീനറായി അബ്ദുല്‍ മജീദ് കക്കാടിനെയും ട്രഷറററായി അബ്ദുല്‍ കരീം ഹാജി ചാലിയത്തെയും തെരഞ്ഞെടുത്തു.

- Advertisement -
Ad image

ഉന്നതാധികാര സമിതി: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് അലി ബാഫഖീഹ്, സയ്യിദ് ഇബ്റാഹിം ഖലീല്‍ ബുഖാരി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ശിഹാബുദീന്‍ അഹ്ദല്‍ മുത്തന്നൂര്‍, അഹ്മദ്കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് ത്വാഹാ സഖാഫി, കോയ മാസ്റ്റര്‍, സയ്യിദ് സൈന്‍ ബാഫഖി, ലത്തീഫ് മുസ്ലിയാര്‍ കുറ്റിക്കാട്ടൂര്‍, വി പി എം ഫൈസി വില്ല്യാപ്പള്ളി, എ കെ സി മുഹമ്മദ് ഫൈസി, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി.
വൈസ് ചെയര്‍മാന്‍: ബാവ തങ്ങള്‍, സ്വാലിഹ് ശിഹാബ് ജിഫ്രി, എന്‍ അലി അബ്ദുല്ല, അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍, മൂസ ഹാജി അപ്പോളോ.

കണ്‍വീനര്‍മാര്‍: ജി. അബൂബക്കര്‍, മുഹമ്മദലി സഖാഫി വള്ളിയാട്, അബ്ദുല്‍ കബീര്‍ എളേറ്റില്‍, സാബിത്ത് സഖാഫി വാവാട്, ജഅ്ഫര്‍ കൈതപ്പൊയില്‍.

ചടങ്ങില്‍ സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പദ്ധതികള്‍ വിശദീകരിച്ചു. മജീദ് കക്കാട് സ്വാഗതവും സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!