നെടുമ്പാശ്ശേരി ദേശീയപാതയിലെ അപകടം: നിതിന്‍ ഗഡ്കരിക്ക് ബെന്നി ബാഹനാന്‍ എം പിയുടെ കത്ത്

Web Desk
1 Min Read

ന്യൂഡല്‍ഹി: നെടുമ്പാശ്ശേരി ദേശീയപാതയിലെ കുഴിയില്‍പെട്ട് തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് ബെന്നി ബഹനാന്‍ എം പി കാത്തെഴുതി. വെള്ളിയാഴ്ചയാണ് മഞ്ഞാലി മനക്കപ്പടി സ്വദേശി ഹാഷിം എന്ന 52കാരന്‍ മരിച്ചത്.

city exchange

നെടുമ്പാശ്ശേരി മാര്‍ അത്തനേഷ്യസ് ഹൈസ്‌കൂളിന് മുന്‍പിലുള്ള കുഴിയില്‍ വീണായിരുന്നു അപകടം. ഈ കുഴിക്ക് രണ്ടടിയോളം താഴ്ചയുണ്ട്. വിഷയം നിരവധി തവണ വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെ ധരിപ്പിച്ചതായും ഉദ്യോഗസ്ഥ തലങ്ങളില്‍ നിന്നും വേണ്ട നടപടികള്‍ ഉണ്ടായില്ലെന്നും എം പി കത്തിലൂടെ മന്ത്രിയെ അറിയിച്ചു. കഴിഞ്ഞ ആഴ്ച നിതിന്‍ ഗഡ്കരി വിളിച്ചുചേര്‍ത്ത കേരളത്തിലെ എം പിമാരുടെ മീറ്റിംഗിലും ചാലക്കുടി മണ്ഡലത്തിലെ ദേശീയപാതയിലെ അപാകതകള്‍ എം പി മന്ത്രിയെ നേരില്‍ ധരിപ്പിച്ചിരുന്നു.

ദേശീയപാതയിലെ അടിക്കടിയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും നെടുമ്പാശ്ശേരി ദേശീയപാതയിലെ നിലവിലെ കോണ്‍ട്രാക്ടറെ റിസ്‌ക്ക് ആന്‍ഡ് കോസ്റ്റില്‍ ഒഴിവാക്കി പുതിയ കോണ്‍ട്രാക്ടറെ വെക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും എം പി മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

- Advertisement -
Ad image

ഹാഷിമിന്റെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്നും എം പി മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!