മിസ്റ്റര്‍, മിസ്സ് ആന്റ് മിസ്സിസ് ഇന്ത്യന്‍ ഐക്കണ്‍ സീസണ്‍ 2 കൊല്ലത്ത്

Web Desk
1 Min Read

തിരുവനന്തപുരം: പ്രശോഭ് കൈലാസ് പ്രൊഡക്ഷന്‍ ഹൗസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പേജന്റ് ഷോ മിസ്റ്റര്‍, മിസ്സ് ആന്റ് മിസ്സിസ് ഇന്ത്യന്‍ ഐക്കണ്‍ രണ്ടാമത്തെ സീസണ്‍ ചലച്ചിത്ര നടന്‍ ഷൈന്‍ ടോം ചാക്കോ പ്രഖ്യാപിച്ചു. ഷോയുടെ ലോഗോ ഷൈന്‍ ടോം ചാക്കോ പ്രകാശനം ചെയ്തു. കഴിഞ്ഞ വര്‍ഷം നടന്ന മിസ്റ്റര്‍, മിസ്സ് ആന്റ് മിസ്സിസ് ഇന്ത്യന്‍ ഐക്കണ്‍ സീസണ്‍1 ഫാഷന്‍ മേഖലയില്‍ വലിയ വിജയമായതിനെ തുടര്‍ന്നാണ് രണ്ടാമത്തെ സീസണ്‍ നടത്തുന്നത്.

city exchange

മിസ്സ് യൂണിവേഴ്‌സ് 2021 ഹര്‍ണാസ് സന്ധു, മിസ്സ് വേള്‍ഡ് 2019 സെക്കന്റ് റണ്ണര്‍ അപ്പ് സുമന്‍ റാവു, മിസ്സ് യൂണിവേഴ്‌സ് 2020 മൂന്നാമത്തെ റണ്ണര്‍ അപ്പ് അഡ്‌ലിന്‍ കസലിനോ, ടോപ് 10 മിസ്സ് സൂപ്പര്‍ നാഷണല്‍ 2020 ആവൃതി ചൗധരി തുടങ്ങിയവരെ പരിശീലിപ്പിച്ച അലീസിയ റൗട്, അഞ്ജലി റൗട്, സിദ്ധാന്ത് സൂര്യവന്‍ശി എന്നിവരാണ് ഇത്തവണ പരിശീലകരായി എത്തുന്നത്. വിശ്വപ്രസിദ്ധമായ കോകോബറി ടാലന്റ് ആന്റ് അക്കാദമിയുടെ ടീം കേരളത്തില്‍ ആദ്യമായാണ് പരിശീലനം നല്‍കാന്‍ എത്തുന്നത്.

പ്രിന്‍സ് ആന്റ്് പ്രിന്‍സസ് ഇന്ത്യ, മിസ്സ്, മിസ്റ്റര്‍ ടീന്‍ ഇന്ത്യ കിഡ്‌സ് പേജന്റ് ഗ്രൂമറായി സോനു സിങ്ങ്, വിശിഷ്ടാതിഥികളായി ഡാലു കൃഷ്ണദാസ്, ഖിസര്‍ ഹുസ്സൈന്‍, രാഹുല്‍ ഈശ്വര്‍, ഇന്റര്‍നാഷണല്‍ ഡിസൈനര്‍ നവീന്‍ കുമാര്‍, നാഷണല്‍ അവാര്‍ഡ് ജേതാവും ഇന്റര്‍നാഷണല്‍ ഫാഷന്‍ കൊറിയോഗ്രാഫറുമായ ബെഞ്ചമിന്‍, ഇന്റര്‍നാഷണല്‍ ഫാഷന്‍ ഡയറക്ടര്‍മാരായ ലോവല്‍ പ്രഭു, സഞ്ജയ് കണ്ണന്‍ എന്നിവരും ചലച്ചിത്ര രംഗത്തെ പ്രമുഖരും സീസണ്‍ രണ്ടില്‍ എത്തുമെന്ന് പ്രൊഡക്ഷന്‍ ഹൗസ് ചെയര്‍മാന്‍ പ്രശോഭ് കൈലാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊല്ലത്ത് നടക്കുന്ന ഷോയുടെ തിയ്യതി പിന്നാലെ തീരുമാനിക്കും. പ്രശോഭ് കൈലാസ്, ഡോണ ജെയിംസ് എന്നിവരാണ് ഷോ ഡയറക്ടര്‍മാര്‍.

- Advertisement -
Ad image

ഷോ അവതാരക ഷജീന ഷറഫുദീന്‍, ചലച്ചിത്ര- ടി വി താരം ആര്യ ശ്രീറാം, സംവിധായിക ലക്ഷ്മി ദീപ്ത, സെലിബ്രിറ്റി ഫാഷന്‍ ഫോട്ടോഗ്രാഫര്‍ കിരണ്‍ മുരുക്കുംപുഴ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!