മാര്‍പാപ്പയ്ക്ക് നേരെ ഭീഷണി സ്വരമുയര്‍ത്തി യു എസ്

Web Desk
1 Min Read

വാഷിംഗ്ടണ്‍: ലോകത്തിലെ നിലവിലുള്ള അവസ്ഥകളെ കുറിച്ചുള്ള ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രസംഗത്തിന് പിന്നാലെ അദ്ദേഹത്തിനു നേരെ യു എസിന്റെ ഭീഷണി.

city exchange

പ്രതിരോധ അണ്ടര്‍സെക്രട്ടറി എല്‍ബ്രിഡ്ജ് കോള്‍ബി വത്തിക്കാന്റെ യു എസ് പ്രതിനിധി കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് പിയറിനെ പെന്റഗണിലേക്ക് വിളിപ്പിച്ച് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. യു എസിന് ലോകത്തില്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യാനുള്ള സൈനിക ശക്തിയുണ്ടെന്നും കത്തോലിക്കാ സഭ അവരുടെ കാര്യങ്ങള്‍ നോക്കുന്നതാണ് നല്ലതെന്നും കോള്‍ബി പറഞ്ഞെന്നാണ് ദി ഫ്രീ പ്രസ്സിന്റെ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നത്.

പതിനാലാം നൂറ്റാണ്ടില്‍ ഫ്രഞ്ച് രാജവാഴ്ച ആക്രമിച്ച പോപ്പ് ബോണിഫേസ് എട്ടാമനെ കുറിച്ചുള്ള അവിഗ്‌നണ്‍ പാപ്പസി ഓര്‍മപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രംപ് ഭരണകൂടത്തിന്റെ സൈനിക നീക്കത്തെ കുറിച്ചാണ് മാര്‍പാപ്പ ജനുവരി ഒന്‍പതിന് നടത്തിയ പ്രസംഗത്തില്‍ വിമര്‍ശിച്ചത്. ഇതിനെ എതിര്‍ത്ത് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും മറ്റ് ഉന്നത പെന്റഗണ്‍ ഉദ്യോഗസ്ഥരും അതൃപ്തി പ്രകടമാക്കുകയും ചെയ്തു. എല്ലാ കക്ഷികള്‍ക്കിടയിലും സംഭാഷണം പ്രോത്സാഹിപ്പിക്കുകയും സമവായം തേടുകയും ചെയ്യുന്ന നയതന്ത്രം ബലപ്രയോഗത്തില്‍ അധിഷ്ഠിതമായ നയതന്ത്രത്താല്‍ മാറ്റിസ്ഥാപിക്കപ്പെടുന്നുവെന്നും യുദ്ധം വീണ്ടും വന്നിരിക്കുന്നുവെന്നും യുദ്ധത്തിനായുള്ള തീക്ഷ്ണത പടരുന്നുവെന്നുമാണ് പോപ്പ് പറഞ്ഞത്.

പോപ്പിന്റെ പ്രസംഗം ഓരോ വരിയായി വിഭജിച്ച് ഭരണകൂടത്തോടുള്ള ശത്രുതാപരമായ സന്ദേശമായി വ്യാഖ്യാനിച്ചുവെന്ന് ലെറ്റേഴ്സ് ഫ്രം ലിയോ സബ്സ്റ്റാക്ക് എഴുത്തുകാരന്‍ ക്രിസ്റ്റഫര്‍ ഹെയ്ല്‍ റിപ്പോര്‍ട്ട് ചെയ്തു.

- Advertisement -
Ad image

പെന്റഗണിന്റെ മുന്നറിയിപ്പില്‍ വത്തിക്കാന്‍ പരിഭ്രാന്തി പ്രകടമാക്കി. വര്‍ഷാവസാനം യു എസ് സന്ദര്‍ശിക്കാനുള്ള പദ്ധതികള്‍ പോപ്പ് ലിയോ റദ്ദാക്കുകയും ചെയ്തു. ജൂലൈയില്‍ അമേരിക്കയുടെ 250-ാം വാര്‍ഷികത്തിനാണ് ആദ്യത്തെ യു എസ് വംശജനായ പോപ്പ് ലിയോ യു എസ് സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നത്.

Share This Article
Leave a Comment
error: Content is protected !!