
തിരുവനന്തപുരം: കേരളത്തില്‍ വോട്ടെടുപ്പ് സമയം അവസാനിച്ചിട്ടും വോട്ടുചെയ്യാനുള്ളവരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ട് നിരവധി പോളിംഗ് ബൂത്തുകള്‍. സംസ്ഥാനത്ത് കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്.

വോട്ടെടുപ്പ് സമയം അവസാനിച്ചതോടെ നേരത്തെ എത്തിയവര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയത്. നിരവധി മണ്ഡലങ്ങളില്‍ പോളിംഗ് 80 ശതമാനം കടന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അവസാന കണക്കുകള്‍ വരാന്‍ ഇനിയും വൈകുമെങ്കിലും നിരവധി മണ്ഡലങ്ങളില്‍ പോളിങ് 80 ശതമാനം കവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുന്നത്തുനാട്, കുന്നമംഗലം, ചിറ്റൂര്‍, അരൂര്‍ മണ്ഡലങ്ങളിലാണ് പോളിങ് 80 ശതമാനം കടന്നത്.

നിലവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 75.1 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഔദ്യോഗികമായ കണക്കുകള്‍ വരാന്‍ ഇനിയും സമയമെടുക്കും.
