
ബ്രസ്സല്‍സ്: ബെല്‍ജിയത്തിലെ കിംഗ് ഫിലിപ്പ് ബെല്‍ജിയത്തിലേക്കുള്ള ഖത്തറിന്റെ അംബാസഡറായ തലാല്‍ ബിന്‍ അല്‍മാസ് അല്‍ സാലിഹ് അല്‍ സുലൈതി സമര്‍പ്പിച്ച അധികാരപത്രം സ്വീകരിച്ചു.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ അഭിവാദ്യങ്ങള്‍ അംബാസഡര്‍ രാജാവിന് കൈമാറി. അമീര്‍ രാജാവിന് ആരോഗ്യവും സന്തോഷവും ആശംസിക്കുകയും ബെല്‍ജിയം സര്‍ക്കാരിനും ജനങ്ങള്‍ക്കും പുരോഗതിയും സമൃദ്ധിയും നേരുകയും ചെയ്തു.

ബെല്‍ജിയം രാജാവ് കിംഗ് ഫിലിപ്പ് പ്രത്യഭിവാദ്യം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയ്ക്ക് കൈമാറുന്നതിന് അംബാസഡറോട് അഭ്യര്‍ഥിച്ചു. ഖത്തറിന് തുടര്‍ച്ചയായ പുരോഗതിയും സമൃദ്ധിയും ആശംസിക്കുകയും അമീറിന് ആരോഗ്യവും സന്തോഷവും നേരുകയും ചെയ്തു.
