

കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സൗത്ത് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഉപരോധിച്ചു. രാത്രി പത്തേ നാല്പതിനെത്തിയ മലബാര്‍ എക്‌സ്പ്രസാണ് ഉപരോധിച്ചത്.

ഉപരോധസമരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വി ടി നിഹാല്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം പ്രസിഡന്റ് പി പി റമീസ് അധ്യക്ഷത വഹിച്ചു.

അസംബ്ലി വൈസ് പ്രസിഡണ്ട് ജിഫ്രിന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ആഷിക് തുടങ്ങിയവര്‍ സംസാരിച്ചു.
