വര്‍ഗീയ വിഷം വിളമ്പി വീണ്ടും പി.സി ജോര്‍ജ്

Web Desk
2 Min Read

പൂഞ്ഞാര്‍: വര്‍ഗീയതയും മതവിദ്വേഷവും പടര്‍ത്തുന്ന പ്രസ്താവനകളുമായി പി.സി ജോര്‍ജ് വീണ്ടും രംഗത്ത്.2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ മുസ്ലിംകളും ഉസ്താദുമാരും തന്നെ മന്ത്രിച്ചൂതി ദേഹം മുഴുവന്‍ തുപ്പിയെന്നും പിന്നീട് കുളിച്ചാണ് പുറത്തിറങ്ങിയതെന്നും മുന്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ് പറഞ്ഞു.ഒരു യു ട്യൂബ് ചാനലിലെ ചര്‍ക്കിടെയാണ് ജോര്‍ജിന്റെ അധിക്ഷേപങ്ങള്‍ പുറത്തുവന്നത്.
ജോര്‍ജിന്റെ വാക്കുകള്‍ ഇങ്ങനെ:
മാവ്കുഴക്കുമ്പോള്‍ മൂന്നു തവണ തുപ്പും. അതാണ് നമ്മള്‍ കഴിക്കുന്നത്. ആ ശബരിമലയില്‍ വിവരം കെട്ട ദേവസ്വം ബോര്‍ഡിന് അടി കൊടുക്കേണ്ടേ. ഹലാല്‍ ശര്‍ക്കര കൊണ്ടാണ് അരവണയുണ്ടാക്കുന്നത്. അതിലും തുപ്പിയിട്ടുണ്ടാകും. ദേവസ്വം ബോര്‍ഡിന്റെ അരവണ ഉപേക്ഷിക്കണം. ഒരു കാക്കായുടെ ചക്കരയാണത്. അത് തുപ്പിയതല്ലേ, അത് തിന്നാന്‍ കൊള്ളുവോ. ഒരൊറ്റ മുസ്ലിം ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചാല്‍ തുപ്പലില്ലാതെ തിന്നുകയില്ല ഒരുത്തനും. ചൂടുള്ള ഭക്ഷണം ഊതണം, ഇരുന്നു കൊണ്ടേ കഴിക്കാവൂ, പടിഞ്ഞാറോട്ടു നോക്കിക്കൊണ്ടു വേണം ഭക്ഷണം കഴിക്കാന്‍, നിന്നുകൊണ്ട് കഴിക്കുകയാണ് എങ്കില്‍ ഇടതുകാലിന്റെ തള്ളവിരല്‍ ചലിപ്പിച്ചു കൊണ്ടുവേണം എന്നാണ് മുസ്ലിമിന്റെ നിയമം. ഭക്ഷണത്തില്‍ തുപ്പുക എന്നത് ഇവരുടെ നിര്‍ബന്ധമായ കാര്യമാണ്. അത് നിഷേധിച്ചിട്ട് കാര്യമില്ല. അച്ചന്മാര്‍ സോഷ്യലിസം പ്രസംഗിച്ചു നടക്കുകയാണ്. പെണ്ണുങ്ങളെ തട്ടിക്കൊണ്ടു പോകുന്നത് അറിയുന്നില്ല. നമ്മുടെ പിതാക്കന്മാരും അച്ചന്മാരും സോഷ്യലിസം പ്രസംഗിച്ചു കൊണ്ട് നടക്കുകയാണ്. നമ്മുടെ പെണ്ണുങ്ങളെ തണ്ടിക്കൊണ്ടു പോകുകയാണ്. ഇവന്മാര്‍ക്ക് എന്തും ആകാമെന്ന നിലയായിട്ടുണ്ട്. ഇതൊക്കെ തകര്‍ത്ത് തരിപ്പണമാക്കാനുള്ള ഉത്തരവാദിത്തം ഇവിടത്തെ ഹിന്ദുവിനും ക്രിസ്ത്യാനിക്കുമുണ്ട്.

city exchange

ഞാന്‍ കാന്തപുരം ഉസ്താദിനെ പോയി കാണുമ്പോള്‍, കാന്തപുരം ഉസ്താദ് അവിടെ ഇല്ലാതിരുന്നിട്ടും അവിടെ കയറിയിട്ടേ പോകാവൂ എന്ന് എന്നോട് പറഞ്ഞു. ഞാന്‍ അവിടെച്ചെന്ന് അഞ്ചു മിനിറ്റിനുള്ളില്‍ പതിനായിരത്തോളം ആളുകളെ അണിനിരത്തി എന്നെ കൊണ്ട് അവിടെ പ്രസംഗിപ്പിച്ചു. അത്രയും ശുദ്ധനായ മനുഷ്യന്‍. എന്നോട് സ്നേഹമുള്ളയാളാണ് കാന്തപുരം ഉസ്താദ്. അദ്ദേഹത്തിന്റെ അടുത്ത് ചെല്ലുമ്പോള്‍, തുപ്പിയില്ലെങ്കില്‍ മനുഷ്യന്‍ സമ്മതിക്കില്ല. കൈനീട്ടിക്കൊടുക്കുകയാണ്. പുള്ളിയിങ്ങനെ നില്‍ക്കുമ്പോള്‍ പിറകില്‍ ഒരാള്‍ വെള്ളം കൊണ്ട് നില്‍ക്കുകയാണ്. പുള്ളി ഇങ്ങനെ തുപ്പിക്കൊണ്ടിരിക്കുകയാണ്. അതവരുടെ ഒരു വിശ്വാസമാണ്. നമ്മളാ തുപ്പല് മേടിക്കേണ്ട. എന്റെ അഭിപ്രായം അതാണ്. മുസ്ലിംകള്‍ അവരുടെ നിയമപ്രകാരം ജീവിച്ചോട്ടെ. അതിന് നിയമപരമായ സ്വാതന്ത്ര്യമുണ്ട്. അതിന് നമുക്കെന്താ നഷ്ടം. അത് നോക്കേണ്ട കാര്യം നമുക്കില്ല. പക്ഷേ, നമ്മളും അങ്ങനെ ചെയ്തോളണം എന്നവര്‍ നിര്‍ബന്ധിക്കരുത്. നമ്മുടെ പെണ്ണുങ്ങളെ തന്നെ തട്ടിക്കൊണ്ടു പോകണം, പോയാല്‍പ്പോരാ, കോഴിക്കോട്ടെ വലിയ ജയിലറ പോലുള്ള സ്ഥലത്ത് മുസ്ലിമാക്കിക്കഴിഞ്ഞ ശേഷം ബലാത്സംഗം നടത്തണം. ഒരു പെണ്ണിനെ പുറത്ത് കിട്ടിയപ്പോഴാണ് ഇതൊക്കെ എനിക്കു കിട്ടിയത്. അതു കഴിഞ്ഞ് കൊച്ചുങ്ങളെ നേരെ സിറിയക്ക്, താലിബാന്റെ വേശ്യകളായി കൊടുക്കുകയാണ്. ഒരു മുസ്ലിം പെണ്ണുങ്ങളെയും ഇവര്‍ കൊണ്ടുപോയിട്ടില്ലല്ലോ. ഇതൊക്കെ എതിര്‍ത്തേ പറ്റൂ.

നാനൂറോളം ഹിന്ദു-ക്രിസ്ത്യന്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയ കണക്ക് എന്റെയടുത്തുണ്ട്. ഹലാല്‍ ഭക്ഷണമെന്നത് വര്‍ഗീയതയാണ്. അത് അംഗീകരിക്കാന്‍ പറ്റില്ല. ഞാനങ്ങനെ വര്‍ഗീയത കാണിക്കുന്നവനല്ല. ഈരാറ്റുപേട്ടയില്‍ ഹലാല്‍ ചിക്കനുണ്ട്. ഒരു ഹൈന്ദവന്‍ ഹലാല്‍ പോര്‍ക്ക് എന്ന ബോര്‍ഡ് ഉണ്ടാക്കി. ഞാനവിടെ ചെന്നു പറഞ്ഞു. പൊന്നുമോനേ ഇത് ദൈവത്തെ ഓര്‍ത്ത് ചെയ്യരുത്. കാക്കാര് വിവരമില്ലാത്തു കൊണ്ടാണ് ഹലാല്‍ ചിക്കന്‍ എന്നു പറഞ്ഞു നടക്കുന്നത്. നീ ഹലാല്‍ പോര്‍ക്ക് പണി ചെയ്യരുത്. അത് ശരിയല്ല എന്ന് പറഞ്ഞു പിന്‍വലിപ്പിച്ചു. ഇവന്മാരുടെ ഈ വര്‍ഗീയ സ്വരമൊന്ന് മാറണം. ഇത് നാണം കെട്ട ശൈലിയാണ് -ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!