
ദോഹ: ഖത്തറില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഡ്രോണ്‍ നിരോധന ഉത്തരവ് ലംഘിച്ചതിന് അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഡ്രോണ്‍ ഉപയോഗം നിരോധിച്ചിരിക്കുന്ന നിര്‍ദ്ദേശം ലംഘിച്ചവരെ നിയമാനുസൃത നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതായി മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് പൊതുസുരക്ഷ ഉറപ്പാക്കാനും സമൂഹത്തിന്റെ സുരക്ഷ ശക്തിപ്പെടുത്താനുമാണ് ഏത് തരത്തിലുള്ള ഡ്രോണുകളായാലും വലിപ്പം, സാങ്കേതികവിദ്യ എന്നിവ നോക്കാതെ ഉപയോഗം, പ്രവര്‍ത്തനം, പറത്തല്‍ എന്നിവയ്ക്ക് താത്ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഈ നിരോധനം പൗരന്മാര്‍ക്കും താമസക്കാരനും സന്ദര്‍ശകര്‍ക്കും മാത്രമല്ല, സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കമ്പനികള്‍, മറ്റ് സംഘടനകള്‍ എന്നിവര്‍ക്കും ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ അറിയിപ്പ് വരുന്നതുവരെ ഈ നിയന്ത്രണം തുടരും.
ഡ്രോണ്‍ ഉപയോഗം നടത്തുകയോ നടത്താന്‍ ശ്രമിക്കുകയോ അതിന് സഹായം നല്‍കുകയോ ചെയ്യുന്നത് നിയമലംഘനമായി കണക്കാക്കപ്പെടുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരം നടപടികള്‍ സ്വീകരിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

