പാരമ്പര്യവും സംസ്‌കാരവും കാത്ത് സൂക്ഷിക്കുക: കലാലയം വിചാര സദസ്സ്

Web Desk
1 Min Read

ദോഹ: കലാലയം സാംസ്‌കാരിക വേദിയുടെ കീഴില്‍ ‘ഹിന്ദുസ്ഥാന്‍ ഹമാര’ എന്ന ശീര്‍ഷകത്തില്‍ സെന്‍ട്രലുകളില്‍ വിചാരസദസ്സ് സംഘടിപ്പിച്ചു. ’47ലെ രാഷ്ട്രീയ ഭാവന, 75 പിന്നിട്ട ഇന്ത്യന്‍ വിഭാവന’ എന്ന കാമ്പയിന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ അഡ്വ. ബഷീര്‍ കരിയാട്, ഷെഫീര്‍ വാടാനപ്പള്ളി, ഷിഹാബുദ്ദീന്‍ മരുതത്ത് എന്നിവര്‍ സംസാരിച്ചു.

city exchange

പുര്‍വ്വികര്‍ സഹിച്ച ത്യാഗങ്ങളും അവരുടെ പ്രയാസങ്ങളും നാം ഉള്‍ക്കൊണ്ട് ചരിത്രത്തെ വളച്ചൊടിക്കുന്നതിനെതിരെ ജാഗരൂകരാകണമെന്നും ഭാഷയെയും വേഷത്തെയും മതകീയ കാഴ്ചപ്പാടിനെയും അതിന്റെ ചിഹ്നങ്ങളെയും അടിസ്ഥാനപ്പെടുത്തി ജനാധിപത്യ സംവിധാനങ്ങള്‍ രാഷ്ട്രീയ താല്‍പര്യത്തിന് ഉപയോഗപ്പെടുത്തുകയാണെന്ന് വിചാര സദസ്സ് അഭിപ്രായപ്പെട്ടു. സമൂഹത്തെ വര്‍ഗീയമായി വിഭജിക്കുന്ന പ്രവണതയാണ് 75 പിന്നിട്ട ഇന്ത്യയില്‍ നടമാടുന്നതെന്നും പാരമ്പര്യവും സംസ്‌കാരവും ആസൂത്രിതമായി നീക്കം ചെയ്തും ചരിത്രങ്ങളെ ധ്വംസിച്ചും
നവ നിര്‍മിതികള്‍ നടത്തി വിള്ളല്‍ സൃഷ്ടിക്കാനാണ് ഒരുകൂട്ടം ശ്രമിക്കുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വിലയിരുത്തി. സക്കീര്‍ ബുഖാരി, സുഹൈല്‍ ഉമ്മര്‍, നംഷാദ് പനമ്പാട്, ഉവൈസ് വൈലത്തൂര്‍, ബഷീര്‍ വടക്കേക്കാട്, റനീബ് അബൂബക്കര്‍ എന്നിവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!