എഡ്രാക് കൊച്ചി മേഖല പൈതൃക ഫോറം ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

കൊച്ചി: എറണാകുളം ജില്ല റെസിഡന്റ്‌സ് അസോസിയേഷന്‍ അപ്പക്‌സ് കൗണ്‍സില്‍ (എഡ്രാക്) കൊച്ചി മേഖല പൈതൃക ഫോറം അഡ്വ. മുഹമ്മദ് ഷിയാസ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. വേള്‍ഡ് ബോക്‌സിംഗ് ചാമ്പ്യനും മിസ്റ്റര്‍ കേരളയും മിസ്റ്റര്‍ സൗത്ത് ഇന്ത്യയും ഡബ്ല്യു ബി സി കെയര്‍ അംബാസിഡറുമായ കെ എസ് വിനോദ്, ഫോര്‍ട്ട് കൊച്ചി സി എസ് ഐ പള്ളി വികാരി ഫാ. പ്രദീപ് ജോര്‍ജ്, എഡ്രാക് പ്രസിഡന്റ് കെ പി അലക്‌സാണ്ടര്‍, കേരള ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സംസ്ഥാന വൈസ് ചെയര്‍മാനും ദേശീയ മനുഷ്യാവകാശ സംഘടനയായ എന്‍ എഫ് പി ആര്‍ സംസ്ഥാന സെക്രട്ടറിയുമായ ബിജോയ് ആന്റു സ്രാമ്പിക്കല്‍, കൊച്ചി മുന്‍ മേയര്‍ കെ ജെ സോഹന്‍, പ്രൊഫ. കെ എന്‍ ആര്‍ ഭട്ട്, ഫോര്‍ട്ടുകൊച്ചി സബ് ഇന്‍സ്‌പെക്ടര്‍ അഞ്ജന ആര്‍, മേഖലാ സെക്രട്ടറി ഡോ. അനൂപ് ഫ്രാന്‍സിസ്, കല്‍വത്തി ജുമാ മസ്ജിദ് ഇമാം അബ്ദുല്‍ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.

city exchange

കൊച്ചി മേഖലയിലെ റസിഡന്റ്‌സ് അസോസിയേഷനുകളിലായി 100 ഫുട്‌ബോള്‍ സംഭാവന ചെയ്ത ചടങ്ങ് കെ എസ് വിനോദ് ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളും മാജിക് ഷോയും നടന്നു.

Share This Article
Leave a Comment
error: Content is protected !!