

റിയാദ്: ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഓര്‍മിപ്പിച്ചു.

സുരക്ഷിതവും ആരോഗ്യകരവുമായ ഹജ്ജ് സീസണ്‍ ഉറപ്പാക്കാന്‍ വാക്‌സിനേഷനുകള്‍ക്കുള്ള അപ്പോയിന്റ്‌മെന്റുകള്‍ ”സെഹാതി” ആപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്യണമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു. ഹജ്ജിന് പെര്‍മിറ്റ് ലഭിക്കുന്നതിന് ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകള്‍ അനിവാര്യമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം ഏപ്രിലില്‍ പറഞ്ഞിരുന്നു. ഈ വര്‍ഷത്തെ ഹജ്ജ് സീസണിനുള്ള പെര്‍മിറ്റുകള്‍ ശവ്വാല്‍ 15 മുതല്‍ അല്ലെങ്കില്‍ മെയ് അഞ്ച് വെള്ളിയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു.

ലിസ്റ്റുചെയ്തിരിക്കുന്ന ആവശ്യമായ വാക്‌സിനുകളില്‍ ചിലത് ഇവയാണ്: കോവിഡ് 19, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ, മെനിംഗോകോക്കല്‍ മെനിഞ്ചൈറ്റിസ്. എല്ലാ കുത്തിവെയ്പുകളഉം ഹജ്ജിന് 10 ദിവസം മുമ്പെങ്കിലും എടുക്കണം.
സൗദി അറേബ്യക്ക് പുറത്ത് നിന്ന് വരുന്നവര്‍ക്ക് ആവശ്യമായ ചില വാക്‌സിനുകളില്‍ മഞ്ഞപ്പനി, പോളിയോ വൈറസ് വാക്‌സിനേഷന്‍ എന്നിവ ഉള്‍പ്പെടുന്നു.
സൗദി അറേബ്യയിലെ വിശുദ്ധ നഗരമായ മക്കയിലേക്കുള്ള വാര്‍ഷിക തീര്‍ഥാടനമായ ഹജ്ജ് ജൂണ്‍ 26ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

