

മസ്‌ക്കത്ത്: ഫിഫ ലോകകപ്പ് 2022 ഖത്തറിനോടനുബന്ധിച്ച് ഹയ്യ കാര്‍ഡുള്ളവര്‍ക്ക് ഫ്രീ മള്‍ട്ടിപ്ള്‍ എന്‍ട്രി വിസ പ്രഖ്യാപിച്ച് ഒമാന്‍. മള്‍ട്ടിപ്ള്‍ എന്‍ട്രി വിസ 60 ദിവസത്തേക്കാണ് അനുവദിക്കുകയെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ അറിയിച്ചു.

അതോടൊപ്പം ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് ഒമാന്‍ വിസയുള്ള തന്റെ അടുത്ത ബന്ധുക്കളെ സന്ദര്‍ശിക്കാനും അവിടെയായിരികെ മറ്റൊരു വിഭാഗത്തിലേക്ക് വിസ മാറാനും അനുവാദം ലഭിക്കും.

ജോര്‍ദാനും ഖത്തര്‍ ലോകകപ്പിലെ ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് മള്‍ട്ടിപ്ള്‍ എന്‍ട്രി വിസ അനുവദിക്കുന്നതായി പ്രഖ്യാപിച്ചു. ഫിഫ ലോകകപ്പ് ഖത്തര്‍ ടീമുകളേയും ആരാധകരേയും സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കാനാണ് തീരുമാനമെന്ന് ജോര്‍ദാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് അല്‍ മജാലിയെ ഉദ്ധരിച്ച് ബിഇന്‍ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു.

