മഗ്‌സസെ അവാര്‍ഡ് തിരസ്‌കാരം സി പി എമ്മിന്റെ പുരുഷ മേധാവിത്വം വെളിവായെന്ന് അഡ്വ. എന്‍ ഷംസുദ്ധീന്‍ എം എല്‍ എ

Web Desk
2 Min Read

കോഴിക്കോട്: മഗ്‌സസെ അവാര്‍ഡ് തിരസിക്കാനുള്ള സി പി എം തീരുമാനത്തില്‍ പാര്‍ട്ടിയുടെ പുരുഷ മേധാവിത്വമാണ് വെളിവായതെന്ന് അഡ്വ. എന്‍ ഷംസുദ്ദീന്‍ എം എല്‍ എ പ്രസ്താവിച്ചു. സീതി സാഹിബ് അക്കാദമിയ പാഠശാല ഫാക്കല്‍റ്റി മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ച സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമായിരുന്നു. എന്നിട്ടും മാഗ്‌സസെ അവാര്‍ഡിനായി മുന്‍ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുടെ പേര് പ്രഖ്യാപിക്കപ്പെട്ടത് അത്ഭുതപ്പെടുത്തുന്ന സംഭവമാണ്. നരഹത്യക്ക് നേതൃത്വം നല്‍കിയ സ്റ്റാലിനെ പ്രകീര്‍ത്തിക്കുന്നവരും അദ്ദേഹത്തിനെ ഫോട്ടോ പാര്‍ട്ടി ഓഫീസില്‍ സ്ഥാപിച്ചവരും മാഗ്‌സസിന്റെ ചെയ്തികളുടെ പേരില്‍ രോഷം കൊള്ളുന്നത് ഇരട്ടത്താപ്പാണ്. മാഗ്‌സസിനു പകരം കാള്‍ മാക്‌സിന്റെ പേരിലുളള അവാര്‍ഡിന് മാര്‍ക്‌സിസ്റ്റുകാരെ പരിഗണിച്ചാലും പിണറായിയുടെ അധികാര ഗര്‍വില്‍ അത് സ്വീകരിക്കാന്‍ പാര്‍ട്ടി അനുമതി നല്‍കില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ പി ഇസ്മായില്‍ പാഠശാല സെക്കന്‍ഡ് എഡിഷന്‍ പദ്ധതികള്‍ വിശദീകരിച്ചു. സി പി സൈതലവി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അഷറഫ് വാളൂര്‍, അഡ്വ. എം സി എം ജമാല്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. അഷറഫ് എടനീര്‍, എന്‍ കെ അഫ്‌സല്‍ റഹ്മാന്‍ സംസാരിച്ചു. സെക്രട്ടറി ടി പി എം ജിഷാന്‍ നന്ദി പറഞ്ഞു.

- Advertisement -
Ad image

രാഷ്ട്രത്തിന്റെയും സമുദായത്തിന്റെയും പുരോഗതയില്‍ മുസ്ലിം ലീഗ് പ്രസ്ഥാനം വഹിച്ച പങ്കിനെ കുറിച്ചും ഇന്ത്യന്‍ ഭരണഘടനയും വിവിധ രാഷ്ട്രീയ ചിന്താധാരകളെയും സംബന്ധിച്ച് പുതിയ തലമുറയില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് പാഠശാലയുടെ ലക്ഷ്യം. മുസ്ലിം ലീഗ് സ്ഥാപക നേതാവും മുന്‍ സ്പീക്കറുമായ സീതി സാഹിബിന്റെ നാമത്തിലാണ് പാഠശാല ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്ത് തലങ്ങളിലാണ് പാഠശാലകള്‍ നടന്ന് വരുന്നത്. പഞ്ചായത്ത് കമ്മിറ്റി മുഖാന്തരം രജിസ്‌ട്രേഷന്‍ നടത്തിയ പഠിതാക്കള്‍ക്ക് സംസ്ഥാന കമ്മിറ്റി പരിശീലനം നല്‍കിയ ഫാക്കല്‍റ്റികളാണ് ക്ലാസിന് നേതൃത്വം നല്‍കുന്നത്.

ഫാക്കല്‍റ്റികള്‍ക്കുള്ള രണ്ടാംഘട്ട റിഫ്രഷ്‌മെന്റ് കോഴ്‌സ് ആണ് നടന്നത്. അധ്യാപകര്‍, അഭിഭാഷകര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ഫാക്കല്‍റ്റികള്‍ക്കാണ് സംസഥാന കമ്മിറ്റി തുടര്‍ പരിശീലനം നല്‍കിയത്.

Share This Article
Leave a Comment
error: Content is protected !!