ലുസൈല്‍ സൂപ്പര്‍ കപ്പ്; വെള്ളിയാഴ്ച വാഹന ഗതാഗതത്തില്‍ നിയന്ത്രണം

Web Desk
1 Min Read

ദോഹ: സെപ്തംബര്‍ ഒന്‍പതിന് വെള്ളിയാഴ്ച നടക്കുന്ന ലുസൈല്‍ സൂപ്പര്‍ കപ്പിനോടനുബന്ധിച്ച് വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് കോര്‍ണിഷ് ക്ലോഷര്‍ കമ്മിറ്റി അറിയിച്ചു. വൈകിട്ട് മൂന്നു മുതല്‍ രാത്രി പത്തു വരെയാണ് ഗതാഗത നിയന്ത്രണം.

city exchange

പൊതുവാഹനങ്ങളും കറുത്ത നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങളും സെന്‍ട്രല്‍ ദോഹയില്‍ നിന്നും വഴിതിരിച്ചു വിടും. എ, ബി, സി റിംഗ് റോഡുകള്‍, അഹമ്മദ് ബിന്‍ അലി സ്ട്രീറ്റ്, അല്‍ ജാമിയ സ്ട്രീറ്റ്, അല്‍ ഖഫ്ജി സ്ട്രീറ്റ്, കോര്‍ണിഷ് സ്ട്രീറ്റ്, അല്‍ ബിദ്ദ സ്ട്രീറ്റ്, ഒനൈസ എന്നീ റോഡുകളെ ഗതാഗത നിയന്ത്രണം ബാധിക്കും. ഒരു വാഹനം മാത്രമുള്ളവരേയും മുവസലാത്ത്, ഖത്തര്‍ റയില്‍ പൊതുഗതാഗത വാഹനങ്ങള്‍ എന്നിവയെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഫിഫ ലോകകപ്പ് 2022 ഖത്തറിനോടനുബന്ധിച്ച് ഗതാഗതം കുറക്കുന്നതിനും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനുമായി കോര്‍ണിഷ് ക്ലോഷര്‍ കമ്മിറ്റി വികസിപ്പിച്ച ട്രാവല്‍ ഡിമാന്റ് മാനേജ്‌മെന്റ് നടപടികളുടെ ഭാഗമായാണ് പദ്ധതിയെന്ന് കോര്‍ണിഷ് ക്ലോഷര്‍ കമ്മിറ്റി ടെക്‌നിക്കല്‍ ടീം മേധാവി ഫസ്റ്റ് ലെഫ്റ്റനന്റ് ഖാലിദ് അല്‍ മുല്ല അറിയിച്ചു.

- Advertisement -
Ad image

രാജ്യത്തെ ഗതാഗതം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഫലപ്രാപ്തി വിലയിരുത്തുന്നതിനാണ് ലുസൈല്‍ സൂപ്പര്‍ കപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നതെന്ന് കോര്‍ണിഷ് ക്ലോഷര്‍ കമ്മിറ്റി ടെക്‌നിക്കല്‍ ടീം അംഗം എന്‍ജിനിയര്‍ അബ്ദുല്‍ അസീസ് അല്‍ മാവ്‌ലവി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!