ആലുവയില്‍ ഐ എന്‍ ടി യു സി മെയ് ദിന റാലി

Web Desk
1 Min Read

ആലുവ: ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് മെയ്ദിന റാലിയും മെയ്ദിന സന്ദേശ സദസ്സുകളും സംഘടിപ്പിക്കുന്നു. ഐ എന്‍ ടി യു സി ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരം ഐ എന്‍ ടി യു സി തനിച്ചാണ് മെയ്ദിന റാലി നടത്തുന്നത്. നേരത്തെ തൊഴിലാളി സംഘടനകള്‍ ഒന്നിച്ചായിരുന്നു റാലി നടത്തിയിരുന്നത്.

city exchange

ആലുവ റീജനല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് ഒന്നിന് രാവിലെ ഒന്‍പത് മണിക്ക് ആലുവ മുന്‍സിപ്പല്‍ ടൗണ്‍ഹാളിന് മുന്‍പിലുള്ള ഗാന്ധി സ്‌ക്വയറില്‍ നിന്നും ആരംഭിക്കുന്ന മെയ്ദിന റാലി അന്‍വര്‍ സാദത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഐ എന്‍ ടി യു സിയുടെ പ്രമുഖ നേതാക്കള്‍ സംസാരിക്കും.

Share This Article
Leave a Comment
error: Content is protected !!