നരഹത്യയ്ക്ക് കേസെടുക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
1 Min Read

നെടുമ്പാശ്ശേരി: നിരന്തരമായി ബെന്നി ബെഹനാന്‍ എം പിയും അന്‍വര്‍ സാദത്ത് എം എല്‍ എയും നാഷണല്‍ ഹൈവേയിലെ കുഴികള്‍ അടച്ച് വാഹനാപകടങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും യാതൊരുവിധ നടപടികളും സ്വീകരിക്കാത്ത നിരുത്തരവാദികളായ നാഷണല്‍ ഹൈവേ അതോറിറ്റിയും ഉദ്യോഗസ്ഥരും കോണ്‍ട്രക്ടറുമാണ് നെടുമ്പാശ്ശേരി മാര്‍ അത്താനേഷ്യസ് സ്‌കൂളിനു മുന്‍വശത്ത് ഹൈവേയിലെ കുഴിയില്‍ വീണ് അപകടത്തില്‍ പെട്ട് ദാരുണമായി മരണപ്പെട്ട ഹാഷിമിന്റെ മരണത്തിനുത്തരവാദികളെന്നും അതിനാല്‍ ഇവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നുമാവശ്യപ്പെട്ട് റൂറല്‍ എസ് പിക്ക് കത്തു നല്കിയതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

city exchange

കൂടാതെ മരണമടഞ്ഞ ഹാഷീമിന്റെ കുടുംബത്തിന് നാഷണല്‍ ഹൈവേ അതോറിറ്റിയും ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടറും ചേര്‍ന്ന് മതിയായ നഷ്ട പരിഹാരം നല്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!