

കൊച്ചി: എം ഡി എം എയുമായി യുവാവ് പിടിയിലായി. കണ്ണമാലി കാട്ടിപ്പറമ്പ് തേറാത്ത് വീട്ടില്‍ സിലീഷ് (30) ആണ് കണ്ണമാലി പൊലീസിന്റെ പിടിയിലായത്.

പശ്ചിമ കൊച്ചിയിലെ മയക്കുമരുന്ന് വില്പന ശൃംഖലയിലെ കണ്ണികളില്‍പ്പെട്ട ആളാണ് സിലീഷ്. ഇയാളുടെ പക്കല്‍ നിന്നും 2.15 ഗ്രാം എം ഡി എം എ കണ്ടെടുത്തു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യം വച്ചായിരുന്നു ഇയാള്‍ മയക്കുമരുന്ന് വില്‍പ്പന നടത്തി വന്നിരുന്നത്.

ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എസ് ശശിധരന്റെ നിര്‍ദ്ദേശപ്രകാരം മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലിസ് കമ്മീഷണര്‍ മനോജ് കെ ആറിന്റെ നേതൃത്വത്തില്‍ കണ്ണമാലി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ നവീന്‍ എസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രൂപേഷ്, വിനോദ് എന്നിവരടങ്ങിയ പൊലീസ് സംഘം കാട്ടിപ്പറമ്പ് ഭാഗത്തുനിന്നുമാണ് പ്രതിയെ പിടികൂടിയത്.

