

ദോഹ: യു എ ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, സൗദി എന്നീ രാജ്യങ്ങളില്‍ 95ല്‍ അധികം ഹൈപ്പര്‍ മാര്‍ക്കറ്റുകളുള്ള ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് നാനൂറിലേറെ തൊഴിലവസരങ്ങള്‍. വിവിധ തസ്തികകളിലേക്ക് കമ്പനി നേരിട്ട് നടത്തുന്ന ഇന്റര്‍വ്യൂ ഫെബ്രുവരി എട്ട് ശനിയാഴ്ച വയനാട് മുട്ടില്‍ ഡബ്ല്യു എം ഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ നടക്കും.

ഉദ്യോഗാര്‍ഥികള്‍ക്ക് രാവിലെ എട്ടര മുതല്‍ ഉച്ചക്ക് 12.30 വരെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്.

സെയില്‍സ്മാന്‍- 200 ഒഴിവുകള്‍- പ്രായം 30ല്‍ താഴെ
റസ്റ്റോറന്റ് ഇന്‍ചാര്‍ജ് (കുറഞ്ഞത് രണ്ടു വര്‍ഷത്െ പ്രവര്‍ത്തി പരിചയം)
മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ് (ഡിഗ്രിയും കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയവും)
സ്റ്റോക്ക് ഇന്‍വേര്‍ഡ് എക്‌സിക്യൂട്ടീവ്/ റസീവര്‍ (ഡിഗ്രിയും കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയവും) റെഫ്രിജെറേറ്റര്‍ ടെക്‌നീഷ്യന്‍ (പ്രായം- 21- 40)
ഫിഷ് കട്ടര്‍ (പ്രായം 21- 40)
ബുച്ചര്‍ (പ്രായം 21- 40)
കുക്ക് (ആള്‍ കാറ്റഗറി, പ്രായം 21- 45)
ജ്യൂസ് മേക്കര്‍ (പ്രായം 18- 30)
സൗജന്യ വിസ, ഭക്ഷണം, താമസം. വിവരങ്ങള്‍ക്ക് 6238900536, 6238900537 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

