ബഷീര്‍ പഠനഗ്രന്ഥം പ്രകാശനം ചൊവ്വാഴ്ച

Web Desk
1 Min Read

കൊച്ചി: മലയാള സാഹിത്യത്തിലെ ഇതിഹാസമായി മാറിയ വൈക്കം മുഹമ്മദ് ബഷീറിന്റെ അസാധാരണ ജീവിതത്തെയും അനശ്വര കൃതികളെയും സമഗ്രശോഭയോടെ അവതരിപ്പിക്കുന്ന ”ബഷീര്‍: വര്‍ത്തമാനത്തിന്റെ ഭാവി” എന്ന പഠനഗ്രന്ഥത്തിന്റെ പ്രകാശനം ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് വൈ എം സി എ ഹാളില്‍ പുസ്തകത്തിന്റെ ചീഫ് എഡിറ്റര്‍ കൂടിയായ പ്രഫ. എം കെ സാനു മാസ്റ്റര്‍ പ്രകാശനം നിര്‍വഹിക്കും. ബഷീറിന്റെ ‘പാത്തുമ്മായുടെ ആട്’ നോവലിലെ കഥാപാത്രങ്ങളായ ഖദീജയും സെയ്ദു മുഹമ്മദും പുസ്തകം ഏറ്റുവാങ്ങും.

city exchange

എറണാകുളം എം എല്‍ എ ടി ജെ വിനോദ് ഉദ്ഘാടനം ചെയ്യുന്ന പ്രകാശന സമ്മേളനത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. എ ഐ സി സി മൈനോറിറ്റി വകുപ്പ് ദേശീയ ഉപാധ്യക്ഷന്‍ ഇഖ്ബാല്‍ വലിയവീട്ടില്‍ അധ്യക്ഷത വഹിക്കും. സതീശ് ചന്ദ്രന്‍, ഡോ. ബി ആര്‍ അജിത്, ജോഷി ജോര്‍ജ്, പി ജി ഷാജിമോന്‍, അഡ്വ. നസീബ ഷുക്കൂര്‍, വി വി എ ശുക്കൂര്‍ എന്നിവര്‍ സംസാരിക്കും.

എം ടിയുടെ അവതാരികയും എം മുകുന്ദന്റെ മുഖലേഖനവും ഉള്ള ഗ്രന്ഥം മലയാളത്തിലെ 75-ലധികം സാഹിത്യ, സാംസ്‌കാരിക പ്രതിഭകളുടെ സ്മരണകളും പഠനങ്ങളും ബഷീറിന്റെ അപൂര്‍വ ഫോട്ടോകളും ഉള്‍കൊള്ളുന്നു. ആശയം ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!