കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ദേശീയ ജന്തുരോഗ നിയന്ത്രണ  പദ്ധതി പ്രകാരം പശുക്കള്‍ക്കും എരുമകള്‍ക്കുമുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഗോരക്ഷ ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. നവംബര്‍ 15 മുതല്‍ നവംബര്‍ 29 വരെയുള്ള ദിവസങ്ങളില്‍ ആണ് ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ പതിനെട്ടു വാര്‍ഡുകളിലും കുത്തിവെപ്പ് നടക്കുന്നത്.  

city exchange

കുന്നുംപുറത്തുളള മൃഗാശുപത്രിയില്‍ പഞ്ചായത്ത് പ്രസിഡണ്ട് രാജി സന്തോഷ് കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റൂബി ജിജി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, അംഗങ്ങളായ സി പി നൗഷാദ്, ലൈല അബ്ദുല്‍ ഖാദര്‍, പഞ്ചായത്ത് വെറ്ററിനറി സര്‍ജന്‍ മീര ബെന്‍ വക്കച്ചന്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ അശ്വതി വി എം, ശിവദാസ്, കര്‍ഷകന്‍ നൗഷാദ് പണിക്കരുവീട് എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!