ആര്യന്‍ ഖാന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

Web Desk
1 Min Read

മുംബൈ: ലഹരിക്കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. കേസ് പരിഗണിച്ച ജസ്റ്റിസ് നിതിന്‍ ഡബ്യൂ സാംബ്രെയാണ് ജാമ്യം അനുവദിച്ചത്.ജാമ്യം അനുവദിക്കരുതെന്ന എന്‍സിബിയുടെ വാദം തള്ളിയാണ് കോടതി വിധി. നേരത്തെ രണ്ടു തവണ വിചാരണക്കോടതി ആര്യന് ജാമ്യം നിഷേധിച്ചിരുന്നു. കൂട്ടുകാരന്റെ പക്കല്‍ ചരസ് ഉണ്ടെന്ന് ആര്യന്‍ഖാന് അറിയാമായിരുന്നു. ആര്യന്‍ഖാന്റെ സുഹൃത്തിന്റെ ഷൂസിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചതെന്ന് എന്‍.സി.ബി വാദിച്ചു. രണ്ടു തവണ കോടതി ആര്യന്‍ ഖാന് ജാമ്യം നിഷേധിച്ചിരുന്നു. ഒക്ടോബര്‍ മൂന്നിനായിരുന്നു ആര്യന്‍ ഖാന്‍ എന്‍സി ബി യുടെ കസ്റ്റഡിയിലാകുന്നത്. ആര്യന്‍ഖാന്‍ മയക്കുമരുന്നിന് അടിമയാണെന്നും ലഹരിവ്യാപാരികളുമായി അടുത്ത ബന്ധമുണ്ടെന്നും എന്‍.സി.ബി ബോംബെ ഹൈക്കോടതിയില്‍ വാദിച്ചെങ്കിലും ആര്യന്റെ കൈയ്യില്‍ നിന്ന് ലഹരി മരുന്ന് ലഭിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ ഇനിയും കസ്റ്റഡി കാലാവധി നീട്ടാനാകില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. നേരത്തെ മുംബൈ പ്രത്യേക കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ബോംബെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.കൂട്ടുപ്രതികളായ ആര്യന്റെ സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ്,മോഡല്‍ മുണ്‍ മുണ്‍ ധമേച്ച എന്നിവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. ഈ മാസം 3ന് ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെയാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്. മുംബൈയില്‍ നിന്നു ഗോവയിലേക്കു പുറപ്പെട്ട കോര്‍ഡിലിയ എന്ന കപ്പലിലായിരുന്നു ലഹരിവേട്ട. മുംബൈയില്‍നിന്നു കൊച്ചി വഴി ലക്ഷദ്വീപിലേക്കും സര്‍വീസ് നടത്തുന്ന കപ്പലാണിത്. രഹസ്യവിവരത്തെത്തുടര്‍ന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ യാത്രക്കാരെപോലെ കയറുകയായിരുന്നു. ഈ മാസം എട്ടു മുതല്‍ ആര്യനും സംഘവും മുംബൈ ആര്‍തര്‍ റോഡ് ജയിലിലായിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!