

കോഴിക്കോട്: കേരള മാപ്പിള കലാ അക്കാദമി സ്ഥാപക പ്രസിഡന്റ് പി എച്ച് അബ്ദുല്ല മാസ്റ്റര്‍ ഓര്‍മ്മ പുസ്തകം ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്‍ പി കെ സ്റ്റാര്‍ ഗ്രൂപ്പ് എം ഡി ഡോ. പി കെ മുസ്തഫ ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു.

സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എ കെ മുസ്തഫ അധ്യക്ഷത വഹിച്ചു. ടി പി ചെറൂപ്പ അനുസ്മരണ പ്രഭാഷണം നടത്തി. ഫൈസല്‍ എളേറ്റില്‍ പുസ്തക പരിചയം നടത്തി. സെക്രട്ടറി ഇസ്രത്ത് സബ, സിനിമ സംവിധായാകന്‍ സകരിയ, ബാപ്പു വാവാട്, കെ പി യു അലി, ഡോ. പി എച്ച് ആയിഷ ബാനു, കെ കെ അബ്ദുല്‍സലാം പ്രസംഗിച്ചു.

എഡിറ്റര്‍ പി വി ഹസീബ് റഹ്മാന്‍ മറു മൊഴിയും ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍ സ്വാഗതവും ട്രെന്‍ഡ് ബുക്ക്‌സ് ഡയറക്ടര്‍ ടി പി മുസ്ഥാഖ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
അക്കാദമി സംസ്ഥാന- ജില്ലാ ചാപ്റ്റര്‍ ഭാരവാഹികളും ഗള്‍ഫ് ചാപ്റ്റര്‍ ഭാരവാഹികളായ മാലിക് മക്ബൂല്‍ (സൗദി), ജാഫര്‍ ജാതിയേരി (ഖത്തര്‍), ബഷീര്‍ തിക്കോടി (ദുബായ്), അലിഹാജി, ഹാഷിം വടകര, അബ്ദുല്‍ മജീദ് മുത്തേടം, മുസ്തഫ മുട്ടുങ്ങല്‍ (ഷാര്‍ജ), ചാരിറ്റി വിംഗ്, ഇശല്‍ കൂട്ടം സംസ്ഥാന ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു.

