

തിരുവനന്തപുരം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’യുടെ മുന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും സര്‍ഗ്ഗ വനിത ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ബിയാട്രിസ് ഗോമസിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണം വെള്ളയമ്പലം സത്യന്‍ സ്മാരക ഹാളില്‍ നടന്നു. ബിയാട്രിസ് ഗോമസിന്റെ സ്മരണാര്‍ഥം നന്മ ഏര്‍പ്പെടുത്തിയ പ്രഥമ സ്മൃതി പുരസ്‌കാരം കവി കരിക്കകം ശ്രീകുമാറിന് കവി ഏഴാച്ചേരി രാമചന്ദ്രന്‍ സമ്മാനിച്ചു. പതിനായിരം രൂപയും ഫലകവും പൊന്നാടയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

നന്മ സംസ്ഥാന വൈസ് പ്രസിഡന്റ് അയിലം ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ധനസഹായം കലാകാരനായ ദാസിന് ചടങ്ങില്‍ നല്‍കി. നന്മ തിരുവനന്തപുരം വെസ്റ്റ് മേഖല ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച പാട്ടുപെട്ടി എന്ന സംഗീത മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, നന്മ സംസ്ഥാന സെക്രട്ടറി സുരേഷ് ഒഡേസ, തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കെ എസ് ദാസ്, സര്‍ഗ്ഗവനിത തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശുഭ വയനാട്, പ്രൊഫ. രമാഭായ്, സജീര്‍ഖാന്‍, ബിയാട്രിസിന്റെ പുത്രിമാരായ ഫാത്തിമ, ജോബിദ എന്നിവര്‍ സംസാരിച്ചു.
