Connect with us

Latest News

ഉത്സവ് വ്യാപാര സമിതി പ്രവര്‍ത്തനം തുടങ്ങി

Published

on


കോഴിക്കോട് :സംസ്ഥാനത്ത് ആദ്യമായി ഉത്സവ നഗരിയിലും എക്്‌സിബിഷനുകളിലും കച്ചവടം നടത്തുന്നവരുടെ കൂട്ടായ്മ നിലവില്‍ വന്നു. കോഴിക്കോട് ജില്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേര് ഉത്സവ് വ്യാപാരി വ്യവസായി സമിതി എന്നതാണ്. അംഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് സംഘടന ലക്ഷ്യമിടുന്നത്. രക്ഷാധികാരികളായി വി.കെ.സലീം അത്തോളി, പ്രസിഡന്റ് – കെ.എം ബാബു പേരാമ്പ്ര, സെക്രട്ടറി – ടി.വി ശിവന്‍ എലത്തൂര്‍, ട്രഷറര്‍ – വി.സുധീര്‍ എന്നിവരെ തെരഞ്ഞെടുത്തു. കമ്മിറ്റിയുടെ ജില്ലാ തല മെമ്പര്‍ഷിപ്പ് വിതരണം തുടങ്ങി. സംഘടന പ്രസിഡന്റ് കെ.എം ബാബു പേരാമ്പ്ര സീനിയര്‍ മെമ്പര്‍ ആയിരോളി മമ്മദ് കോയയ്ക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു . കോവിഡ് സാഹചര്യത്തില്‍ ഉത്സവങ്ങളും മറ്റ് പരിപാടികളും നിശ്ചലമായതോടെ ഈ രംഗത്തുള്ളവരുടെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് സംഘടന രക്ഷാധികാരി വി.കെ സലീം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സംഘടന പ്രവര്‍ത്തനം സംസ്ഥാന വ്യാപകമാക്കാനും ചര്‍ച്ചകള്‍ തുടങ്ങി. സംഘടനയുമായി ബന്ധപ്പടാന്‍ താല്‍പ്പര്യമുള്ളവര്‍ – 9846733688, 9447 633857 വിളിക്കാവുന്നതാണെന്ന് സെക്രട്ടറി ടി.വി ശിവന്‍ അറിയിച്ചു.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!