മിണ്ടാട്ടം മുട്ടി ഇന്ത്യയിലെ വാട്‌സ്ആപ്

Web Desk
0 Min Read

ന്യൂദല്‍ഹി: ഇന്ത്യയില്‍ വാട്‌സ്ആപ് സേവനത്തില്‍ തടസ്സം. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ പ്രശ്‌നം തുടങ്ങിയെങ്കിലും ഒരു മണിയോടെയാണ് വാട്‌സ്ആപ് സേവനം പൂര്‍ണമായും തടസ്സപ്പെട്ടത്. ഇന്ത്യ ഉള്‍പ്പെടെ ഏതാനും രാജ്യങ്ങളില്‍ വാട്‌സ്ആപിന് തടസ്സം നേരിട്ടിട്ടുണ്ടെന്നാണ് വിവരം.

city exchange

ഗ്രൂപ്പുകളിലേക്കും വ്യക്തിപരമായും വാട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ പോവുകയും വരികയും ചെയ്യുന്നില്ല.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ വാട്‌സ്ആപ് പ്രവര്‍ത്തനം നിലച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എത്രയും പെട്ടെന്ന് പ്രവര്‍ത്തനം പുനഃരാരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് വാട്‌സ്ആപ് ഉടമസ്ഥരായ മെറ്റ വക്താവ് അറിയിച്ചു.
വാട്‌സ്ആപ്പ് ഡൗണ്‍ എന്ന ഹാഷ്ടാഗ് ഇതിനകം ട്രെന്റിംഗായിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!