ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോഴിയുമായി പ്രകടനം നടത്തി

Web Desk
1 Min Read

ആലുവ: ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ആലുവ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവ ട്രാന്‍സ്‌പോര്‍ട്ട് ബസ്റ്റാന്‍ഡ് പരിസരത്ത് കോഴിയുമായി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഭരണകക്ഷി മന്ത്രി ആയതിന്റെ പേരില്‍ ഗണേഷ് കുമാറിനെ സംരക്ഷിക്കുന്ന നിലപാടുമായി ഗവണ്‍മെന്റ് മുന്നോട്ടുപോകുന്നത് വലിയ വില നല്‍കേണ്ടി വരും എന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിച്ച വാഴക്കുളം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോണി ക്രിസ്റ്റഫര്‍ അറിയിച്ചു.

city exchange

യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു. കോഴിയുമായി ബസ്റ്റാന്‍ഡില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി പോസ്റ്റര്‍ പതിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ അനൂപ് ശിവശക്തി, സിറാജുദ്ദീന്‍ ഹക്കീം, എല്‍ദോ വര്‍ഗീസ് പൈനാടന്‍, അബിന്‍ ഡേവിസ്, വാര്‍ഡ് അംഗങ്ങളായ സോനാ പുത്തനങ്ങാടി, അജ്മല്‍, നിയോജകമണ്ഡലം ഭാരവാഹികളായ അമീര്‍ ഷാ എം എച്ച്, ആല്‍ഫിന്‍ രാജന്‍, അനൂപ് ആഗസ്റ്റിന്‍, മുഹമ്മദ് നിജാസ്, രെഞ്ചു ദേവസി, നന്ദു ഷാജി, ഷൈമോന്‍, ഷാന്റോ പോളി, മുഹമ്മദ്ഫാഹിസ്, ഷാഫി മുട്ടം, അക്‌സര്‍ അമ്പലത്തിങ്കല്‍, റിയാസ്, സല്‍മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!