പാന്‍ ഇന്ത്യന്‍ ത്രി ഡി സാല്‍മണ്‍ ട്രെയിലര്‍ പുറത്തിറങ്ങി

Web Desk
1 Min Read

കൊച്ചി: പാന്‍ ഇന്ത്യന്‍ ത്രി ഡി ചിത്രം സാല്‍മണിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ഇന്ത്യയിലെ ഏഴ് ഭാഷകളില്‍ പുറത്തിറങ്ങുന്ന സിനിമയാണ് സാല്‍മണ്‍. ട്രെയ്ലര്‍ ഇംഗ്ലീഷ് ഉള്‍പ്പെടെ എട്ട് ഭാഷകളിലാണ് റിലീസായത്. ഹോളിവുഡ് സിനിമകള്‍ക്ക് ശബ്ദം നല്കുന്നവരാണ് സാല്‍മണ്‍ ഇംഗ്ലീഷ് ട്രെയിലറില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്.

city exchange

1984ല്‍ പുറത്തിറങ്ങിയ മൈഡിയര്‍ കുട്ടിച്ചാത്തന് ശേഷം ആദ്യമായാണ് ഒറിജിനല്‍ ത്രി ഡി ക്യാമറയില്‍ മറ്റൊരു സിനിമ ചിത്രീകരിക്കുന്നതെന്ന പ്രത്യേകതയുണ്ട് സാല്‍മണിന്. മൈഡിയര്‍ കുട്ടിച്ചാത്തന്റെ 38 വര്‍ഷങ്ങള്‍ക്കിപ്പുറം ഹൃദയം തൊടുന്ന ദൃശ്യവിസ്മയമൊരുക്കുകയാണ് സാല്‍മണ്‍ ത്രി ഡി.

വിജയ് യേശുദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാല്‍മണിന്റെ കഥ സൗഹൃദത്തിന്റേയും ബന്ധങ്ങളുടേയും ഊഷ്മളതയിലൂടെയാണ് മുമ്പോട്ടു പോകുന്നത്. തമിഴിന് പുറമേ മലയാളം, കന്നഡ, തെലുങ്ക്്, ഹിന്ദി, മറാത്തി, ബംഗാളി ഭാഷകളിലാണ് സാല്‍മണ്‍ ത്രി ഡി പുറത്തിറങ്ങുന്നത്. വിവിധ ഇന്ത്യന്‍ ഭാഷകളിലെ അഭിനേതാക്കള്‍ സാല്‍മണില്‍ വേഷമിട്ടിട്ടുണ്ട്.

സാല്‍മണിലെ പുറത്തിറങ്ങിയ ഗാനം കാതലന്‍ കവിതൈയേ ഇതിനകം ഒന്നരക്കോടിയോളം പേരാണ് യൂട്യൂബില്‍ മാത്രം കണ്ടത്. ട്രെന്‍ഡിംഗായ ഗാനം ഒന്‍പത് ലക്ഷത്തിലേറെ പേരാണ് ഇതിനകം റീല്‍സ് ചെയ്തത്.

- Advertisement -
Ad image

എം ജെ എസ് മീഡിയയുടെ ബാനറില്‍ ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച സാല്‍മണ്‍ റിലീസിനുള്ള അവസാനവട്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുകയാണ്.

Share This Article
Leave a Comment
error: Content is protected !!