സിനിമയുടെ അകക്കണ്ണറിയാന്‍ ഒരു ‘സിനിമ വണ്ടി’ യാത്ര; കുട്ടിക്കാനത്ത് സിനിമാ ക്യാമ്പ്

Web Desk
1 Min Read

കൊച്ചി: സിനിമയിലെ അഭിനയവും സാങ്കേതിക വശങ്ങളും ഒരു യാത്രയിലൂടെ പഠിക്കാന്‍ അവസരമൊരുക്കി സംവിധായകന്‍ പ്രശാന്ത് മുരളിയുടെ ‘സിനിമ വണ്ടി’ കുട്ടിക്കാനത്തേക്ക് പുറപ്പെടുന്നു. തിയറി ക്ലാസ്സുകളില്‍ ഒതുങ്ങാതെ, ഒരു യഥാര്‍L സിനിമയുടെ ചിത്രീകരണ അനുഭവങ്ങളിലൂടെ കടന്നുപോകാന്‍ കഴിയുന്ന ഈ പരീക്ഷണാത്മക ആക്ടിംഗ് ക്യാമ്പ് ഏപ്രില്‍ 24 മുതല്‍ 27 വരെയാണ് നടക്കുന്നത്.

city exchange

അണ്‍ആക്ടിംഗ് സിനിമ വണ്ടി എന്ന് പേരിട്ടിരിക്കുന്ന ട്രാവല്‍ ക്യാമ്പ് കൊച്ചിയില്‍ നിന്നും ആരംഭിച്ച് പീരുമേട്, കുട്ടിക്കാനം തുടങ്ങിയ മനോഹരമായ ലൊക്കേഷനുകളിലൂടെയാണ് സഞ്ചരിക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് അഭിനയത്തിന്റെ നൂതന രീതികള്‍ പഠിക്കാനാവുമെന്ന് മാത്രമല്ല അവര്‍ക്കായി തയ്യാറാക്കിയ ഒരു റോഡ് മൂവി ഷോര്‍ട്ട് ഫിലിമില്‍ നേരിട്ട് അഭിനയിക്കാനുള്ള അവസരവും ലഭിക്കും. ഇതിനു പുറമെ ഓരോ ആക്ടിംഗിന്റെയും വിഷ്വല്‍ അനാലിസിസും ഈ ക്യാമ്പിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.

അവാര്‍ഡ് ജേതാവായ സംവിധായകന്‍ പ്രശാന്ത് മുരളിയുടെ നേതൃത്വത്തിലുള്ള എ. സി. ടി മെത്തേഡ്‌സ് എന്ന ബ്രാന്‍ഡിന്റെ കീഴിലാണ് വ്യത്യസ്തമായ സിനിമാ സംരംഭം ഒരുങ്ങുന്നത്. വെറുമൊരു വര്‍ക്ക്‌ഷോപ്പ് എന്നതിലുപരി സിനിമയോട് താത്പര്യമുള്ളവര്‍ക്ക് പരസ്പരം സംവദിക്കാനും ഒരു പ്രൊഫഷണല്‍ സെറ്റിന്റെ ഗൗരവം മനസ്സിലാക്കാനും ഈ നാലു ദിവസത്തെ യാത്ര സഹായിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് 98478 82355 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!