ഭക്ഷ്യ വിതരണ കമ്പനികള്‍ക്ക് ബോധവത്ക്കരണം

Web Desk
1 Min Read

ദോഹ: ഭക്ഷ്യ വിതരണ കമ്പനികള്‍ക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ച് സുരക്ഷിത ഭക്ഷണ കാംപയിനുമായി മുന്‍സിപ്പാലിറ്റി മന്ത്രാലയം. എന്റെ ഭക്ഷണം സുരക്ഷിതമാണ് മുദ്രാവാക്യത്തിലാണ് കാംപയിന്‍ നടത്തുന്നത്. കാംപയിന്റെ ഭാഗമായി നടത്തിയ ഭക്ഷ്യ വിതരണ കമ്പനികളുടെ യോഗത്തില്‍ മുന്‍സിപ്പാലിറ്റി മന്ത്രാലയത്തിലെ മുന്‍സിപ്പല്‍ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ഠറി മന്‍സൂര്‍ അബ്ദുല്ല സെയ്ദ് അല്‍ മഹമ്മൂദ് പങ്കെടുത്തു.

city exchange

ഭക്ഷണ വിതരണ ഗതാഗത മാര്‍ഗ്ഗമെന്ന നിലയില്‍ കാറോ മോട്ടോര്‍ ബൈക്കോ ഹോം ഡെലിവറിക്ക് മാത്രമുള്ളതാണെന്നും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും മോട്ടോര്‍ സൈക്കിളുകള്‍ക്ക് വൃത്തയാക്കാനും അണുവിമുക്തമാക്കാനും വേഗത്തില്‍ സാധിക്കുന്ന സ്‌റ്റെയിന്‍ലെസ് മെറ്റീരിയലുകള്‍കൊണ്ട നിര്‍മിച്ച ബോക്‌സുകള്‍ നല്‍കണമെന്നും നിര്‍ദ്ദേശിച്ചു.

ഡെലിവറി ഓപ്പറേറ്ററുടെ ജീവനക്കാര്‍ സേവന സമയങ്ങളില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ലോഗോയുള്ള യൂണിഫോം ധരിച്ചിരിക്കണം. ഡെലിവറി തൊഴിലാളികള്‍ ആരോഗ്യവാനാണെന്നും പകര്‍ച്ചവ്യാധികളില്ലാത്തവരാണെന്നും വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം. ഡെലിവറി ജീവനക്കാര്‍ വ്യക്തിഗത ശുചിത്വവും രൂപഭാവവും പാലിക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്ന സമയത്ത് പുകവലിക്കുന്നതുപോലുള്ള കാര്യങ്ങള്‍ നിര്‍വഹിക്കരുതെന്നും നിര്‍ദ്ദേശിച്ചു.

- Advertisement -
Ad image

ഹോം ഡെലിവറി സേവനങ്ങള്‍ സുരക്ഷിതമാക്കുന്നതിന് ഭക്ഷ്യശൃംഖലയുടെ എല്ലാ ഘട്ടങ്ങലിലും പാലിക്കേണ്ട ആരോഗ്യ ആവശ്യകതകളും മാനദണ്ഡങ്ങളും സംബന്ധിച്ച് അവബോധം വളര്‍ത്തുകയാണ് കാംപയിനിന്റെ ലക്ഷ്യം.

Share This Article
Leave a Comment
error: Content is protected !!