

ദോഹ: ഖത്തറില്‍ മാര്‍ച്ച് ആറിന് 170 പേര്‍ക്ക് കോവിഡ് ബാധിച്ചതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലുള്ള 155 പേര്‍ക്കും വിദേശങ്ങളില്‍ നിന്നും യാത്ര ചെയ്‌തെത്തിയ 15 പേര്‍ക്കുമാണ് കോവിഡ് ബാധിച്ചത്.

ഇതുവരെയായി 358,253 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. അതില്‍ 355,333 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനകം 283 പേരാണ് കോവിഡില്‍ നിന്നും മുക്തരായത്.

കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് ബാധിച്ച് ആരും മരിച്ചിട്ടില്ല. ഖത്തറില്‍ കോവിഡ് ബാധിച്ച് 670 പേരാണ് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനകം ആരേയും തീവ്രപരിചരണ വിഭാഗത്തിലോ ആശുപത്രിയിലോ പ്രവേശിപ്പിച്ചിട്ടില്ല. നിലവില്‍ 10 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. ആശുപത്രിയില്‍ 28 പേരാണ് ചികിത്സയിലുള്ളത്.

