

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫഹസ് സ്റ്റേഷന്‍ ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് അറിയിച്ചു.

വാഹന പരിശോധന, റിന്യൂവല്‍, ഉടമസ്ഥാവകാശ കൈമാറ്റം ഉള്‍പ്പെടെ നിരവധി സര്‍വീസുകള്‍ ലഭ്യമാക്കും. രാവിലെ ആറിന് ആരംഭിക്കുന്ന ഫഹസ് സ്റ്റേഷന്‍ വൈകിട്ട് ആറു വരെ തുടരും.
