
ദോഹ: യുക്രെയിന്‍ തലസ്ഥാനമായ കീവില്‍ ഉണ്ടായ ഷെല്ലാക്രമണത്തെ തുടര്‍ന്ന് യുക്രെയിനിലെ ഖത്തര്‍ എംബസി കെട്ടിടത്തിന് സംഭവിച്ച നാശനഷ്ടങ്ങളെ രാജ്യം അപലപിച്ചു. അതേസമയം, എംബസിയിലെ നയതന്ത്രജ്ഞര്‍ക്കും ജീവനക്കാര്‍ക്കും യാതൊരു പരിക്കുകളും സംഭവിച്ചിട്ടില്ലെന്ന് ഖത്തര്‍ വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍, അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി എംബസികള്‍, നയതന്ത്ര ദൗത്യങ്ങള്‍, അന്താരാഷ്ട്ര സംഘടനകളുടെ ആസ്ഥാനങ്ങള്‍, സിവിലിയന്‍ സൗകര്യങ്ങള്‍ എന്നിവയെ പ്രതിസന്ധികളുടെ ദുഷ്പ്രഭാവങ്ങളില്‍ നിന്ന് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അവിടെയുള്ള ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.

റഷ്യ- യുക്രെയിന്‍ പ്രതിസന്ധി അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭാ ചാര്‍ട്ടറിന്റെയും തത്വങ്ങള്‍ പാലിച്ച് സംഭാഷണത്തിലൂടെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും പരിഹരിക്കണമെന്ന ഖത്തറിന്റെ നിലപാട് മന്ത്രാലയം വീണ്ടും ആവര്‍ത്തിച്ചു. സംഘര്‍ഷം കുറയ്ക്കുന്നതിനായി ലക്ഷ്യമിടുന്ന എല്ലാ അന്താരാഷ്ട്ര ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
