

ദോഹ: യു എ ഇയെ മറികടന്ന് 5ജി നെറ്റ്‌വര്‍ക്ക് സ്പീഡ് ടെസ്റ്റില്‍ ഖത്തറിന് ആദ്യ സ്ഥാനം. ഈ വര്‍ഷം ആദ്യം നടന്ന എ എഫ് സി ഏഷ്യന്‍ കപ്പില്‍ തെരഞ്ഞെടുത്ത സ്റ്റേഡിയങ്ങളിലെ 5 ജി നെറ്റ്‌വര്‍ക്കുകളുടെ പ്രകടനം വിശകലനം ചെയ്ത ഊക്ലയാണ് ഖത്തറിന്റെ സൂചിക വെളിപ്പെടുത്തിയത്.

എ എഫ് സി ഏഷ്യന്‍ കപ്പില്‍ ഖത്തറി സ്റ്റേഡിയങ്ങള്‍ ലോകോത്തര 5ജി നെറ്റ്വര്‍ക്ക് പ്രകടനം നടത്തിയതായി ഊക്ല പറയുന്നു. മത്സരത്തില്‍ ട്രാക്ക് ചെയ്ത ആറ് സ്റ്റേഡിയങ്ങള്‍ക്കും കുറഞ്ഞത് 600 എംബിപിഎസ് ഡൗണ്‍ലോഡ് വേഗത ഉണ്ടായിരുന്നു.

അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം 964.33 എംബിപിഎസ് വേഗതയില്‍ ഒന്നാം സ്ഥാനത്തെത്തി. യു എസിലെ സൂപ്പര്‍ ബൗളിന് പിന്നില്‍ രണ്ടാമതായി.
മികച്ച നെറ്റ്വര്‍ക്ക് വെബ് ബ്രൗസിംഗും തത്സമയ ഓണ്‍ലൈന്‍ സേവനങ്ങളും ഗണ്യമായി മെച്ചപ്പെടുത്തി. ഉയര്‍ന്ന ഡൗണ്‍ലോഡ് വേഗതയും സ്റ്റേഡിയത്തിലുടനീളം 34 മില്ലിമീറ്ററില്‍ താഴെയുള്ള അള്‍ട്രാ ലോ ലേറ്റന്‍സിയും കൂടിച്ചേര്‍ന്നത് സ്ട്രീമിംഗ്, വീഡിയോ കോളിംഗ്, ഓണ്‍ലൈനില്‍ ഗെയിമിംഗ് നടത്തുമ്പോള്‍ ആരാധകര്‍ക്ക് കുറഞ്ഞ കാലതാമസം മാത്രമാണ് അനുഭവപ്പെടുന്നത്.
എ എഫ് സി ഏഷ്യന്‍ കപ്പിന് മുമ്പും അതിനിടയിലും പ്രകടനം നിരീക്ഷിക്കാന്‍ സ്പീഡ്‌ടെസ്റ്റ് ഇന്റലിജന്‍സ് ഡാറ്റ ഉപയോഗിച്ചതായി ഊക്ല പറഞ്ഞു. 2023 സെപ്തംബര്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെ ഖത്തര്‍ 5ജി നെറ്റ്വര്‍ക്ക് വേഗതയില്‍ കാര്യമായ പുരോഗതി കൈവരിച്ചു.
ശരാശരി 5ജി ഡൗണ്‍ലോഡ് വേഗത 441.46 എംബിപിഎസില്‍ നിന്ന് 607.0 എംബിപിഎസ് ആയി ഉയര്‍ന്നു. അപ്ലോഡ് വേഗത 24.79 എംബിപിഎസില്‍ നിന്ന് 36.66 എംബിപിഎസ് ആയി വര്‍ധിച്ചു.
സര്‍വേയില്‍ പങ്കെടുത്ത ആറ് സ്റ്റേഡിയങ്ങളും ശരാശരി 5ജി ഡൗണ്‍ലോഡ് വേഗത 600 എംബിപിഎസില്‍ കൂടുതലും ശരാശരി അപ്ലോഡ് വേഗത 90 എംബിപിഎസിലധികവും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സ്പീഡ് ടെസ്റ്റ് ഇന്റലിജന്‍സ് ഡാറ്റ കാണിക്കുന്നു.

