മഴക്കാല പൂര്‍വ്വ ശുചീകരണം ആരംഭിച്ചു

Web Desk
1 Min Read

ആലുവ: മാലിന്യ മുക്തം നവകേരളം മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

city exchange

ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിത സേന അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, യുവജന സംഘടന ക്ലബ്ബുകള്‍, മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടാണ് എല്ലാ വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

പഞ്ചായത്ത്തല ഉദ്ഘാടനം തായിക്കാട്ടുകര പളളിക്കവലയില്‍ നടന്ന ശുചീകരണത്തിന് തുടക്കമിട്ടു പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് നിര്‍വ്വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക്, വാര്‍ഡ് അംഗം ലൈല അബ്ദുല്‍ ഖാദര്‍, അസിസ്റ്റന്റ് സെക്രട്ടറി ബിനി ഐപ്പ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില ജോര്‍ജ്ജ്, ജെ എച്ച് ഐ ഗീതിക, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിന്‍ഷ, വി ഇ ഒ നിത്യ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!