

മുംബൈ: ഗായിക ലതാ മങ്കേഷ്‌കര്‍ കോവിഡും ന്യുമോണിയയും മുക്തയായതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ അറിയിച്ചു. എന്നാല്‍ അവര്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയിട്ടില്ല.

ലതാ മങ്കേഷ്‌ക്കറിനെ ഒരു മാസം മുമ്പാണ് കോവിഡ് ബാധിച്ച് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന ഗായികയെ മാറ്റിയതായും ഓക്‌സിജന്‍ മാത്രമാണ് ഇപ്പോള്‍ നല്കുന്നതെന്നും ചികിത്സയോട് അവര്‍ പ്രതികരിക്കുന്നതായും ഡോക്ടര്‍ പറഞ്ഞതായി മന്ത്രി അറിയിച്ചു.

വ്യാജ വാര്‍ത്തകള്‍ പരക്കാതിരിക്കാന്‍ ആരോഗ്യാവസ്ഥ സംബന്ധിച്ച് ലതാമങ്കേഷ്‌കറുടെ കുടുംബം സ്ഥിരമായി വിവരങ്ങള്‍ അറിയിച്ചിരുന്നു. ലതാമങ്കേഷ്‌കറിന്റെ പ്രായം കണക്കിലെടുത്തായിരുന്നു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നതെന്ന് ഡോക്ടര്‍മാരും അറിയിച്ചത്.

