

ദോഹ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ദേശീയ കായിക ദിനത്തില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ സംഘാടക സമിതി പുറത്തിറക്കി. ഇതുപ്രകാരം വ്യക്തിഗത- ടീം ഇനങ്ങളെല്ലാം തുറന്ന സ്ഥലങ്ങളില്‍ മാത്രമാണ് നടത്താനാവുക.

ഓരോ കളികളിലും പങ്കെടുക്കാനാവുന്നവരുടെ എണ്ണം വാക്‌സിനേഷനെടുത്ത 15 പേരില്‍ കൂടാന്‍ പാടില്ല. വാക്‌സിനേഷനെടുക്കാത്തവരാണെങ്കില്‍ അഞ്ചില്‍ കൂടാന്‍ പാടുള്ളതല്ല. പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വ്യക്തിഗത ഇനങ്ങള്‍ മാത്രമേ നടത്താന്‍ അനുമതിയുള്ളു. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ 24 മണിക്കൂറിനകമുള്ള റാപിഡ് ആന്റിജന്‍ പരിശോധനാ ഫലത്തിന്റെ തെളിവ് ഹാജരാക്കിയിരിക്കുകയും വേണം. എല്ലാ സമയത്തും എല്ലാവരും ഒരു മീറ്റര്‍ ശാരീരിക അകലമെന്ന നിയന്ത്രണം കൃത്യമായി നിര്‍വഹിച്ചിരിക്കണമെന്നും കമ്മിറ്റി ഓര്‍മിപ്പിച്ചു.

കായിക ഇനത്തില്‍ പങ്കെടുക്കുമ്പോള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതുകൊണ്ടു മാത്രം ആ സമയത്തൊഴികെ ബാക്കിയെല്ലാ സമയത്തും സംഘാടകരും പങ്കെടുക്കുന്നവരും മറ്റുള്ളവരുമെല്ലാം മാസ്‌ക് ധരിച്ചിരിക്കണം.
പാര്‍ക്കുകളും കായിക പന്ഥാവുകളിലെ കായിക ഉപകരണങ്ങളും ഉപയോഗിക്കുന്നവര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങള്‍ കര്‍ശനമായും പാലിച്ചിരിക്കണം. കുടിവെള്ളം ഉള്‍പ്പെടെ വ്യക്തിഗതമായ വസ്തുക്കളൊന്നും പങ്കുവെക്കാന്‍ പാടുള്ളതല്ല. കായിക പരിപാടികള്‍ നടക്കുന്ന വേദികളില്‍ സാനിറ്റൈസറുകള്‍ ലഭ്യമാക്കിയിരിക്കണം.
ഇഹ്തിറാസ് ആപ്പില്‍ പച്ച തെളിഞ്ഞവര്‍ക്ക് മാത്രമേ കായിക ദിനത്തോടനുബന്ധിച്ച പരിപാടികള്‍ പങ്കെടുക്കാന്‍ അനുമതിയുള്ളു. വ്യക്തിഗത സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി വാക്‌സിനേഷനെടുക്കാത്തവരും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും രോഗബാധയുള്ളവരും കായിക വിനോദങ്ങള്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ പോകരുത്.
പ്രോട്ടോകോളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് msy.gov.qa സന്ദര്‍ശിക്കാവുന്നതാണ്.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

