ഡോ. ശ്രീറാം വെങ്കിട്ടരാമനും ആലപ്പുഴ കലക്ടര്‍ ഡോ. രേണു എസ് രാജും വിവാഹിതരാകുന്നു

Web Desk
1 Min Read

കൊച്ചി: ആരോഗ്യവകുപ്പ് ജോയിന്റ സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ എം ഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണു എസ് രാജും വിവാഹിതരാകുന്നു. മെയ് ഒന്നിന് എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തിലാണ് താലികെട്ട്. ഇരുവരുടേയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുക്കുക.

city exchange

ശ്രീറാമിന്റെയും രേണുവിന്റെയും കുടുംബങ്ങള്‍ തമ്മിലെടുത്ത തീരുമാനമാണ് വിവാഹത്തിലെത്തിയത്. ശ്രീറാമിന്റെ ആദ്യവിവാഹവും രേണുവിന്റെ രണ്ടാമത്തേതുമാണ്. സര്‍വ്വീസിലെ സുഹൃത്തുക്കള്‍ക്ക് വാട്‌സാപ്പ് സന്ദേശത്തിലൂടെ കല്യാണക്കാര്യം അറിയിച്ചിട്ടുണ്ട്.

എം ബി ബി എസിന് ഒപ്പം പഠിച്ച ഭഗതുമായായിരുന്നു രേണുവിന്റെ ആദ്യവിവാഹം. എം ബി ബി എസ് ബിരുദത്തിന് ശേഷമാണ് ഇരുവരും സര്‍വീസിലെത്തിയത്. ദേവികുളം സബ്കളക്ടായി ആദ്യം ശ്രീറാമും പിന്നീട് രേണുവും അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികളും രാഷ്ട്രീയ നേതൃത്വങ്ങളുമായുള്ള ഏറ്റമുട്ടലും ഏറെ ശ്രദ്ധ നേടിയിരുന്നു.

- Advertisement -
Ad image

2012ല്‍ രണ്ടാം റാങ്കോടെ ഐ എ എസ് പാസായ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ 2019ല്‍ സിറാജ് ദിനപത്രത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ ഓടിച്ച ബൈക്കിനിടിച്ച് സംഭവത്തില്‍ പ്രതിയായി സസ്‌പെന്‍ഷനിലായിരുന്നു. മദ്യപിച്ച് ലക്കുകെട്ട ഡോ. ശ്രീറാം വെങ്കട്ടരാമന്‍ മറ്റൊരു യുവതിയോടൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. കെ എം ബഷീര്‍ സംഭവ സ്ഥലത്തു മരിച്ചിരുന്നു.

2014ല്‍ രണ്ടാം റാങ്കോടെ ഐ എ എസ് പാസായ ഡോ. രേണു രാജ് തൃശൂരിലും ദേവികുളത്തുമാണ് സബ്കലക്ടറായി പ്രവര്‍ത്തിച്ചത്.

Share This Article
Leave a Comment
error: Content is protected !!