സാധാരണക്കാരില്‍ നിന്ന് കോണ്‍ഗ്രസ് അകലുന്നെന്ന് കെ പി സി സി പ്രസിഡന്റ്

Web Desk
1 Min Read

കോട്ടയം: സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായില്ലെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ചു വരവ് ഉണ്ടാകില്ലെന്ന് കെ സുധാകരന്‍. പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകലുന്നുവെന്നാണ് കെ പി സി സി അധ്യക്ഷന്‍ പറഞ്ഞത്.
കോട്ടയം ജില്ലാ നേതൃയോഗത്തിലാണ് കെ സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചത്. ഏറ്റവും മോശം സംഘടനാ പ്രവര്‍ത്തനം നടക്കുന്നത് കോട്ടയത്താണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

city exchange

പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് വ്യാപകമാണെന്നും സാമുദായിക സാമൂഹിക സംഘടനകള്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശക്തി കേന്ദ്രങ്ങളായിരുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തനം പോലും ഇല്ലാത്ത അവസ്ഥയാണിന്നെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. വാചക കസര്‍ത്തുകൊണ്ടു കാര്യമില്ലെന്നും ജനങ്ങളുടെ പ്രശ്‌നങ്ങളുമായി വരുന്നവരെ സഹായിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു.

സാമൂഹിക പ്രതിബദ്ധതയുള്ള നേതാക്കളിലൂടെ കോണ്‍ഗ്രസിനെ ബൂത്ത്തലം മുതല്‍ ശക്തിപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം സുധാകരന്‍ പറഞ്ഞിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!