Connect with us

NEWS

വി ടി വിയ്ക്ക് ഐ എസ് ഡിയില്‍ വരവേല്‍പ്

Published

on


പയ്യന്നൂര്‍: സന്ദര്‍ശനാര്‍ഥം ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനിയര്‍ സെക്കണ്ടറി സ്‌ക്കൂളിലെത്തിയ സാമൂഹ്യ- സാംസ്‌കാരിക- വിദ്യാഭ്യാസ- കലാ- കാരുണ്യ രംഗത്ത് മികവാര്‍ന്ന സേവനമനുഷ്ഠിച്ചു വരുന്ന വി ടി വി ദാമോദരന് സ്‌കൂള്‍ അസംബ്ലിയില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി പി സുരേഷ് പൊതുവാള്‍ അധ്യക്ഷത വഹിച്ചു. സി ഇ ഓ കെ പി മുഹമ്മദ് സഅദ്, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ടീച്ചര്‍ എ ഷീബ തുടങ്ങിയവര്‍ സംസാരിച്ചു.

സ്‌കൂളിന്റെ വളര്‍ച്ചയിലും കുട്ടികള്‍ പുലര്‍ത്തി വരുന്ന അച്ചടക്കത്തിലും മറുപടി പ്രസംഗത്തില്‍ വി ടി വി സന്തുഷ്ടി രേഖപ്പെടുത്തി. സ്‌കൂള്‍ ലൈബ്രറിയിലേക്ക് മനോഹരന്‍ വെങ്ങര രചിച്ച ഗ്രന്ഥം വി ടി വിയില്‍ നിന്നും പ്രിന്‍സിപ്പാലും സി ഇ ഒയും ഏറ്റുവാങ്ങി.


error: Content is protected !!