NEWS
ദേശീയപാതയിൽ പുതിയ നാല് അടിപ്പാതകൾക്ക് അനുമതിയായി: ബെന്നി ബഹനാൻ എം പി
ആലുവ: ദേശീയപാതയിൽ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന വിവിധ സ്ഥലങ്ങളിൽ അടിപ്പാതകൾ അനുവദിക്കണമെന്ന് ബെന്നി ബഹനാൻ എം പി യുടെ നേതൃത്വത്തിൽ സനീഷ്‌കുമാർ ജോസഫ് എം എൽ എ, ചാലക്കുടി മുനിസിപ്പൽ ചെയർമാൻ എബി ജോർജ്ജ് എന്നിവർ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയോടാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ പുതിയ നാല് അടിപ്പാതകൾ അനുവദിച്ചതായി ബെന്നി ബഹനാൻ എം പി അറിയിച്ചു.
ബെന്നി ബഹനാൻ എം പി, സനീഷ്കുമാർ ജോസഫ് എം എൽ എ, മുനിസിപ്പൽ ചെയർമാൻ എബി ജോർജ്ജ് എന്നിവർ നിർദ്ദേശിച്ചതനുസരിച്ച് പ്രോജക്ട് ഡയറക്ടർ ബിപിൻ മധു ഗതാഗതക്കുരുക്കനുഭവപ്പെടുന്ന സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.
കൊരട്ടി (വി യു പി), പേരാമ്പ്ര (എൽ വി യു പി), ചിറങ്ങര (എൽ വി യു പി), മുരിങ്ങൂർ (എൽ വി യു പി) എന്നീ അടിപ്പാതകൾക്കാണ് അനുമതിയായത്.