
കൊച്ചി: പെരുമ്പാവൂരിലെ ആദ്യത്തെ എം ആര്‍ ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള ഡയഗ്‌നോസ്റ്റിക്സ് കേന്ദ്രം ക്ലാരിറ്റി സ്‌കാന്‍ വേള്‍ഡ് താലൂക്ക് ആശുപത്രിക്ക് എതിര്‍വശം യു ബി ഐ റോഡില്‍ ബെന്നി ബെഹനാന്‍ എം പി ഉദ്ഘാടനം ചെയ്തു. 1.5 ടെസ്ല എം ആര്‍ ഐ, 4ഡി അള്‍ട്ര സൗണ്ട്, ഫീറ്റല്‍ മെഡിസിന്‍, ലാബ്, എന്‍ സി എസ്, ഇഇജി തുടങ്ങിയവ ക്ലാരിറ്റിയില്‍ നിര്‍വഹിക്കാനാവും.

വളരുന്ന നഗരമായ പെരുമ്പാവൂരില്‍ ആദ്യ എം ആര്‍ ഐ കേന്ദ്രമെന്ന നിലയില്‍ ക്ലാരിറ്റി രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന സ്ഥാപനമാകട്ടെയെന്ന് ബെന്നി ബെഹനാന്‍ എം പി ആശംസിച്ചു. ഉദ്ഘാടന ചടങ്ങില്‍ പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സംഗീത കെ എന്‍, നെസ്റ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ എന്‍ ജഗാംഹീര്‍, കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. ബി എ അബ്ദുല്‍ മുത്തലിബ്, ക്ലാരിറ്റി ഡയരക്ടര്‍മാരായ ഡോ. റോഷന്‍ കെ വത്സന്‍, ഡോ. ജിതിന്‍ ഡേവിസ്, ദീപക് കുര്യന്‍, ഡോ. വത്സന്‍ കെ ബി തുടങ്ങിയവരും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു.

ഡോ. റോഷന്‍ കെ വത്സന്‍, ഡോ. കുശാല്‍ ഗുപ്ത, ഡോ. ഋഷികേഷ് വി ജെ, ഡോ. പരീക്ഷിത് ഭട്ട്, ഡോ. അനുഷ എന്നിവരുടെ സേവനം ക്ലാരിറ്റിയില്‍ ലഭ്യമായിരിക്കും. അത്യന്താധുനിക യന്ത്രങ്ങളുടെ സഹായത്തോടെ ഏറ്റവും വേഗത്തില്‍ മികച്ച പരിശോധനാ ഫലങ്ങളാണ് ക്ലാരിറ്റി സ്‌കാന്‍ വേള്‍ഡ് വാഗ്ദാനം ചെയ്യുന്നത്.
