ഫാദര്‍ ജോസ് ചിറ്റിലപ്പിള്ളി അന്തരിച്ചു

Web Desk
1 Min Read

തൃശൂര്‍: പുരോഹിതനായിരിക്കെ സെന്റ് തോമസ് കോളജില്‍ എസ് എഫ് ഐ സ്ഥാനാര്‍ഥിയായി ചെയര്‍മാന്‍ സ്ഥാനത്തേക്ക് വിജയിച്ച ഫാദര്‍ ജോസ് ചിറ്റിലപ്പിള്ളി അന്തരിച്ചു. 71 വയസ്സായിരുന്നു. ജൂലിലി മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

city exchange

ബൈബിളിനെ സാമൂഹ്യ സാംസ്‌ക്കാരിക പോരാട്ടങ്ങള്‍ക്കു വേണ്ടി വ്യാഖ്യാനിച്ചിരുന്നു അദ്ദേഹം. 1990ല്‍ സമ്പൂര്‍ണ സാക്ഷരതാ കാലത്ത് അദ്ദേഹം നടത്തിയ സേവനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സംസ്‌ക്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയ്ക്ക് മുണ്ടൂര്‍ പള്ളിയില്‍. നാളെ രാവിലെ ആറര പ്രീസറ്റ് ഹോമിലും തുടര്‍ന്ന് മുണ്ടൂര്‍ പുറ്റേക്കരയിലുള്ള സഹോദരന്റെ വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.

- Advertisement -
Ad image

1982ലെ യൂണിയന്‍ തെരഞ്ഞെടുപ്പിലാണ് എസ് എഫ് ഐ സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചത്. ഇതേ തുടര്‍ന്ന് എം എയ്ക്ക് ശേഷം പള്ളികളുടെ ചുമതലയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!