രാത്രികാല കര്‍ഫ്യൂവുമായി ഡല്‍ഹിയും മധ്യപ്രദേശും യു പിയും

Web Desk
1 Min Read

ന്യൂഡല്‍ഹി: കോവിഡ് വകഭേദമായ ഒമിക്രോണിന്റെ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നു. ഡല്‍ഹിയില്‍ തിങ്കളാഴ്ച രാത്രി മുതല്‍ ആരംഭിച്ച കര്‍ഫ്യൂ പ്രകാരം രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നടപ്പാക്കുക.

city exchange

ഞായറാഴ്ച 290 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കോവിഡ് കേസുകളില്‍ 16 ശതമാനത്തിന്റെ വര്‍ധനവും 24 മണിക്കൂറിനുള്ളില്‍ ഒരു മരണവും ഡല്‍ഹിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനമായി ഉയര്‍ന്നു. തുടര്‍ച്ചയായി രണ്ട് ദിവസം ഇങ്ങനെ തുടര്‍ന്നാല്‍ ‘യെല്ലോ അലേര്‍ട്ട്’ പ്രഖ്യാപിച്ചേക്കാം.

ഡല്‍ഹിക്കു പുറമേ നിരവധി സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യൂവിന് ഒരുങ്ങുന്നുണ്ട്. മധ്യപ്രദേശിലും രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. യു പിയില്‍ ശനിയാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും കല്ല്യാണത്തിനും മറ്റും ഇരുന്നൂറിലേറെ പേര്‍ പങ്കെടുക്കരുതെന്ന നിര്‍ദ്ദേശവും നല്കിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!