

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് സര്‍ക്കുലറില്‍ വര്‍ഷാവസാന സമാപനത്തോടനുബന്ധിച്ച് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.

2024 ജനുവരി 1 തിങ്കളാഴ്ച ഔദ്യോഗിക അവധിയായിരിക്കും. എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി, ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ റെഗുലേറ്ററി അതോറിറ്റി എന്നിവയ്ക്കും വര്‍ഷാവസാന സമാപനത്തോടനുബന്ധിച്ച് ഈ അവധിയെന്നും കൂട്ടിച്ചേര്‍ത്തു.

എല്ലാ സ്ഥാപനങ്ങളും 2024 ജനുവരി 2 ചൊവ്വാഴ്ച വീണ്ടും തുറക്കുമെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
