കേരളത്തില്‍ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു

Web Desk
1 Min Read

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ തുടരുന്നു. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് രാവിലെ മുതല്‍ ശക്തമായ മഴയാണ് തെക്കന്‍ ജില്ലകളില്‍ അനുഭവപ്പെടുന്നത്.

city exchange

ഇടുക്കി അണക്കെട്ടിലെയും മുല്ലപ്പെരിയാറിലേയും ജലനിരപ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. പത്തനംതിട്ടയിലെ കനത്ത മഴയെ തുടര്‍ന്ന് കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള സാധ്യതയുണ്ട്. മീനച്ചിലാറില്‍ വെള്ളപ്പാച്ചിലുണ്ടായതിനെ തുടര്‍ന്ന് മീനച്ചില്‍, മണിമണ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. തെന്മല പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. കല്ലട ആറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്കി.

- Advertisement -
Ad image

പത്തനംതിട്ട കളക്ടറേറ്റില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പത്തനംതിട്ട ജില്ലയിലെ എം എല്‍ എമാര്‍ യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്.

മഴക്കെടുതികള്‍ വിലയിരുത്താന്‍ റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ഒന്നരയോടെ ആലുവ പാലസിലാണ് ഓണ്‍ലൈനായി യോഗം നടക്കുക.

Share This Article
Leave a Comment
error: Content is protected !!