വിമാനക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കണം: പി സി എഫ്

Web Desk
1 Min Read

അബുദാബി: അവധിക്കാലത്ത് യാതൊരു നിയന്ത്രണവും ഇല്ലാതെ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന എയര്‍ലൈന്‍ കമ്പനികളുടെ നടപടി നിര്‍ത്തലാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് അബുദാബിയില്‍ ചേര്‍ന്ന പി സി എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

city exchange

വിദേശ വിമാന കമ്പനികള്‍ക്ക് അധിക സര്‍വീസ് നടത്താന്‍ അനുമതി നല്‍കാനുള്ള നടപടികള്‍ വേഗത്തില്‍ ആരംഭിക്കാന്‍ വ്യോമയാന മന്ത്രാലയം തയ്യാറാവണം. ടിക്കറ്റ് നിരക്ക് നാലും അഞ്ചും ഇരട്ടിയാക്കി വര്‍ധിപ്പിക്കുന്ന പ്രവണതയ്ക്ക് അറുതി വരുത്തി പ്രവാസികളോട് നിരന്തരം തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നും യോഗം അധികാരികളോട് ആവശ്യപ്പെട്ടു.

എമിറേറ്റ്‌സ് കമ്മിറ്റി പ്രസിഡണ്ട് മന്‍സൂര്‍ അലി പട്ടാമ്പി അധ്യക്ഷത വഹിച്ചു. യോഗം യു എ ഇ നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ കോതച്ചിറ ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ കാരശ്ശേരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഇസ്മായില്‍ നാട്ടിക, ഇബ്രാഹിം പട്ടിശ്ശേരി, റഫീഖ് കൈപ്പമംഗലം, ജലീല്‍ കടവ്, റഷീദ് പട്ടിശേരി, ഹക്കീം തിരുവേഗപ്പുറ, ഇ ടി മുഹമ്മദ് ബഷീര്‍, ഐ പി അബ്ബാസ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി മുഹമ്മദ് കല്ലന്‍ സ്വാഗതവും ട്രഷറര്‍ ലത്തീഫ് കടവല്ലൂര്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!