

ദോഹ: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ ഖത്തര്‍ ഒ ഐ സി സി ഇന്‍കാസ് യൂത്ത് വിങ്ങ് അനുശോചനം രേഖപ്പെടുത്തി.

ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നത് മന്‍മോഹന്‍സിങ്ങിന്റെ ദീര്‍ഘവീക്ഷണമാണന്നും പ്രസിഡണ്ട് നദീം മനാറിന്റെയും ജനറല്‍ സെക്രട്ടറി ജംനാസ് മാലൂരിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

ക്രിസ്തുമസ്- പുതുവത്സരപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിക്കാനിരുന്ന ജിംഗിള്‍ ആന്റ് മിങ്കിള്‍ പരിപാടി മാറ്റിവെച്ചതായി പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ലിംസണ്‍ പീച്ചിയും കണ്‍വീനര്‍ മുഹമ്മദ്ഷാ അഞ്ചലും സംയുക്ത വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
