

അയിരൂര്‍: കോടത്തൂര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തറിന്റെ (അഖ്‌വാഖ്) ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡണ്ട് എം മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ദിഖ് ചെറുവല്ലൂര്‍, ഹൃസ്വസന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ പ്രൊഫസര്‍ കെ മുഹമ്മദ് അയിരൂര്‍ എന്നിവര്‍ അഭിസംബോധന ചെയ്തു.

നോര്‍ക്കയുടെ സേവനങ്ങളും പ്രവാസിയും എന്ന വിഷയം അവതരിപ്പിച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ദിഖ് ചെറുവല്ലൂര്‍ പ്രവാസി ക്ഷേമനിധി, ഐ സി ബി എഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ മെമ്പര്‍മാരുടെ സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കുകയും ഇന്‍ഷുറന്‍സ് ഫോം വിതരണവും നിര്‍വ്വഹിച്ചു. ചെറിയ വരുമാനക്കാരേയും ക്യാമ്പുകളില്‍ എത്തിച്ചേരാന്‍ കഴിയാത്തവരായ ഗ്രോസറി, കഫ്റ്റീരിയ, റെസ്റ്റോറന്റ് ജോലിക്കാരേയും നേരിട്ട് കണ്ട് സേവനങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധിക്കണമെന്നും പ്രാദേശിക കൂട്ടയ്മകള്‍ക്ക് മാത്രമേ അവരെ തിരിച്ചറിയാന്‍ കഴിയൂ എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

അഖ്വാക്കിന്റെ നേതൃത്വത്തില്‍ നാട്ടില്‍ നടക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളെ പ്രൊഫ. കെ മുഹമ്മദ് അയിരൂര്‍ അഭിനന്ദിച്ചു. ലഹരി ഉപയോഗത്തെ ചെറുക്കാനായി അഖ്വാക്കിന്റെ കൂടി പിന്തുണയോടെ നാട്ടില്‍ ആരംഭിച്ച പ്രത്യാശ കൂട്ടായ്മയുടെ പ്രവത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നു അദ്ദേഹം പറഞ്ഞു.
അഖ്വാക് അംഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി നടത്തിയ സ്റ്റെപ്പ്‌സ് ചാലഞ്ചില്‍ വിജയികളായ സുഹൈര്‍ ഉമ്മര്‍ (ഒന്നാം സ്ഥാനം), ഫിറോസ് പി എം (രണ്ടാം സ്ഥാനം), എം മുഹമ്മദലി (മൂന്നാം സ്ഥാനം) എന്നിവര്‍ക്ക് ട്രോഫികള്‍ പ്രൊഫ. കെ മുഹമ്മദ്, അഖ്വാക് വൈസ് പ്രസിഡന്റ് അഷ്റഫ് കോടത്തൂര്‍, സിദ്ദിഖ് ചെറുവല്ലൂര്‍ തുടങ്ങിയവര്‍ വിതരണം ചെയ്തു.
വക്‌റയിലെ ബിന്‍ താമിര്‍ റെസ്റ്റാറന്റ്റില്‍ ചേര്‍ന്ന യോഗം അനസ് അബ്ദുല്‍ ലത്തീഫിന്റെ ഖിറാഅത്തോടെ ആരംഭിച്ചു. ജനറല്‍ സെക്രട്ടറി നിഷാദ് കോടത്തൂര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ മുഹമ്മദ് അയിരൂരിന്റെ പ്രാര്‍ഥനയോടെ യോഗം അവസാനിച്ചു.

