

കോഴിക്കോട്: പുതിയങ്ങാടി പരേതനായ കെ കുഞ്ഞായിൻ കോയയുടെ ഭാര്യ പൊന്മാടത്ത് സുഹറ (67) ഖത്തറിൽ വാഹനപകടത്തിൽ മരിച്ചു.

പരേതനായ സക്കാത്ത് വീട് അബൂബക്കർ കോയയുടെയും പൊന്മാടത്ത് ബീവിയുടെയും മകളാണ്.

മക്കൾ: കെ സീന (ഹിമായത്ത് സ്‌കൂൾ ടീച്ചർ), കെ ഷമീർ, കെ സുനിത (കോഴിക്കോട് കോർപ്പറേഷൻ), കെ ശബ്‌നം അബ്ദുൽ അസീസ് (അധ്യാപിക ഭവൻസ് പബ്ലിക് സ്‌കൂൾ, ദോഹ).
മരുമക്കൾ: വലിയകത്ത് യാസിദ് മുഹമ്മദ് (കള്ളിയത്ത് ടി എം ടി), പാറ്റയിൽ സലിം (കാരന്തൂർ മർക്കസ് ഹയർ സെക്കണ്ടറി സ്‌കൂൾ), തൃശ്ശൂർ മാറാത്ത് അബ്ദുൽ അസീസ് (ഖത്തർ).
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടപോകുമെന്ന് കെ എം സി സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

